16 April Tuesday

വിലക്കയറ്റം, തൊഴിലില്ലായ്‌‌മ; എൽഡിഎഫ്‌ പ്രതിഷേധ സംഗമം 29ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

തിരുവനന്തപുരം> വിലക്കയറ്റത്തിനും തൊഴിലില്ലായ്‌‌മക്കും കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കുമെതിരെ ഞായറാഴ്‌‌ച എൽഡിഎഫ്‌ സംഘടിപ്പിക്കുന്ന പ്രതിഷേധം വിജയിപ്പിക്കണമെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ അഭ്യർഥിച്ചു. എറണാകുളം ഒഴികെയുള്ള ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ 29ന്‌ വൈകിട്ട്‌ നാലിനാണ്‌ ദേശീയ പ്രക്ഷാഭത്തിന്റെ ഭാഗമായുള്ള പ്രതിഷേധ സംഗമം.

അനിയന്ത്രിതമായി കുതിക്കുന്ന വിലക്കയറ്റം സാധാരണ ജനത്തിനുമേൽ അഭൂതപൂർവമായ ദുരിതമാണ് വിതയ്‌ക്കുന്നത്. ഇത് അടിസ്ഥാന ജനവിഭാഗത്തെ ദാരിദ്രത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുന്നു.  പൊതുവിതരണ സമ്പ്രദായത്തിലൂടെയുള്ള ഗോതമ്പ് വിതരണം പുനരാരംഭിക്കുക, ധാന്യങ്ങളും ഭക്ഷ്യ എണ്ണയും പൊതുവിതരണ സമ്പ്രദായത്തിൽ ഉൾപ്പെടുത്തി പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക, ആദായനികുതിയുടെ പരിധിക്ക് താഴെയുള്ള കുടുംബങ്ങൾക്ക് മാസം 7500 രൂപ നേരിട്ട് നൽകുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വർധിപ്പിക്കുക, തൊഴിലില്ലായ്മ വേതനം കേന്ദ്ര പദ്ധതിയാക്കാൻ നിയമനിർമാണം നടത്തുക, നഗരപ്രദേശങ്ങളിൽ തൊഴിലുറപ്പിന് നിയമനിർമാണം നടത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്‌ പ്രതിഷേധം. പ്രതിഷേധം വൻവിജയമാക്കാൻ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും ഇപി ജയരാജൻ പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top