11 December Monday

രാജ്ഭവനുമുന്നിൽ എൽഡിഎഫ് സത്യഗ്രഹം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023

തിരുവനന്തപുരം
കേരളത്തെ ശ്വാസംമുട്ടിക്കുന്ന നടപടികളിൽനിന്ന്‌ കേന്ദ്ര സർക്കാർ പിന്മാറണമെന്ന്‌ ആവശ്യപ്പെട്ട്‌ എൽഡിഎഫ്‌ നേതൃത്വത്തിൽ വ്യാഴാഴ്‌ച രാജ്ഭവനുമുന്നിൽ സത്യഗ്രഹം സംഘടിപ്പിക്കും. പകൽ പത്തുമുതൽ ഒന്നുവരെയാണ്‌ സമരം. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. പന്ന്യൻ രവീന്ദ്രൻ അധ്യക്ഷനാകും.

എൽഡിഎഫ് സംസ്ഥാന, -ജില്ലാ നേതാക്കൾ  സത്യഗ്രഹത്തിൽ പങ്കെടുക്കും. കേരളത്തിന്റെ സമഗ്ര വികസനവും ക്ഷേമപ്രവർത്തനങ്ങളും  തടസ്സപ്പെടുത്തുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി കേരളത്തെ ഞെരുക്കുന്ന നടപടികളിൽനിന്ന്‌ കേന്ദ്രസർക്കാർ പിന്മാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സത്യഗ്രഹം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top