24 April Wednesday

തിരയടിച്ച്‌ പ്രതിഷേധം ; കേന്ദ്രത്തിന്‌ താക്കീതായി എൽഡിഎഫ്‌ ധർണ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ എൽഡിഎഫ് നടത്തിയ രാജ്ഭവൻ ധർണ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം
വികസനത്തിൽ കേരളത്തിന്‌ കൂച്ചുവിലങ്ങിടുന്ന കേന്ദ്രസർക്കാർ സമീപനത്തിനെതിരെ തിരയടിച്ച്‌ പ്രതിഷേധം. അവശ്യം നടക്കേണ്ട വികസന പ്രവർത്തനങ്ങൾപോലും പാടില്ലെന്ന നിലപാടിനെതിരെ  എൽഡിഎഫ്‌ നേതൃത്വത്തിൽ 14 ജില്ലാ കേന്ദ്രത്തിലും ജനവികാരം പ്രതിഫലിച്ചു. ചൊവ്വ വൈകിട്ട്‌ അഞ്ചുമുതൽ ഏഴുവരെ നടത്തിയ ധർണയിൽ പതിനായിരങ്ങൾ പങ്കാളികളായി.

അടിസ്ഥാന വികസന മേഖല, വ്യവസായ സംരംഭങ്ങൾ, റെയിൽ, വിമാനത്താവള വികസനം, കോച്ച്‌ ഫാക്ടറി, എയിംസ്‌ ഉൾപ്പെടെ കേരളം കാത്തിരിക്കുന്ന പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. പദ്ധതികൾ ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ മുന്നോട്ടുവന്നിട്ടും പച്ചക്കൊടി കാണിക്കാൻ കേന്ദ്രം തയ്യാറല്ല. അർഹമായ നികുതി വിഹിതം നൽകുന്നില്ല. സഹകരണമേഖല തകർക്കാനാണ്‌ പുതിയ നീക്കം. അവഗണനയ്‌ക്കും വികസന പദ്ധതികൾ തടയുന്നതിനുമെതിരായ താക്കീതായി ധർണ മാറി. രാജ്‌ഭവന്‌ മുന്നിൽ ധർണ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു.

കോഴിക്കോട്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവനും കൊല്ലത്ത്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എറണാകുളത്ത്‌ എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയും  ഉദ്‌ഘാടനംചെയ്‌തു.  സിപിഐ എം കേന്ദ്രകമ്മിറ്റിയംഗങ്ങളായഇ പി ജയരാജൻ  കണ്ണൂരിലും എ കെ ബാലൻ പാലക്കാട്ടും  ഡോ. ടി എം തോമസ്‌ ഐസക്‌ ആലപ്പുഴയിലും ഉദ്‌ഘാടനംചെയ്‌തു.  ഇടുക്കി കട്ടപ്പനയിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി,  തൃശൂരിൽ സിപിഐ ദേശീയ കൗൺസിൽ അംഗം കെ പി രാജേന്ദ്രൻ, കാസർകോട്‌ സിപിഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ എന്നിവരും ഉദ്‌ഘാടനംചെയ്‌തു.

മലപ്പുറത്ത്‌ ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ. എ പി അബ്‌ദുൾ വഹാബ്‌, കോട്ടയം  സർക്കാർ ചീഫ്‌ വിപ്പ്‌ ഡോ. എൻ ജയരാജ്‌, പത്തനംതിട്ട  മാത്യു ടി തോമസ് എംഎൽഎ, കൽപ്പറ്റ കോൺഗ്രസ്‌ എസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top