29 March Friday

ജിഎസ്‌ടി, അവഗണന ; കേന്ദ്രത്തിന്‌ താക്കീതായി കേരളത്തിന്റെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

തിരുവനന്തപുരം
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ, സംസ്ഥാന വിരുദ്ധ നടപടിക്ക്‌ കേരളത്തിന്റെ താക്കീത്‌. നിത്യോപയോഗ സാധനങ്ങൾക്ക്‌ ജിഎസ്‌ടി ചുമത്തി വിലക്കയറ്റം സൃഷ്ടിക്കുകയും കേരളത്തെ അവഗണിക്കുകയും കിഫ്‌ബിയെ തകർക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെയാണ്‌ എൽഡിഎഫ്‌ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത്‌. തലസ്ഥാനത്ത്‌ രാജ്‌ഭവനു മുന്നിലേക്കും ജില്ലാ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും സംഘടിപ്പിച്ച മാർച്ചിലും ധർണയിലും ആയിരങ്ങൾ അണിനിരന്നു. രാജ്‌ഭവനു മുന്നിൽ ധർണ സിപിഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി.

എറണാകുളത്ത്‌ മേനക ജങ്‌ഷനിൽനിന്ന്‌ ബിഎസ്‌എൻഎൽ ഓഫീസിലേക്ക്‌ നടത്തിയ മാർച്ച്‌ സിപിഐ സംസ്ഥാന അസിസ്‌റ്റന്റ്‌ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ജോൺ ഫെർണാണ്ടസ്‌ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top