04 July Friday

കേരളത്തോടുള്ള കേന്ദ്ര അവഗണന: നവംബര്‍ 30 ന് ജില്ലാ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് ധര്‍ണ

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

തിരുവനന്തപുരം> കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരായും കേരളത്തിന്റെ വന്‍ വികസന പദ്ധതികള്‍ തകര്‍ക്കാനുള്ള നീക്കത്തിനെതിരായും  നവംബര്‍ 30 ന്  ജില്ലാ കേന്ദ്രങ്ങളില്‍  ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ ധര്‍ണ നടക്കും. വൈകുന്നേരം  5 മുതല്‍ 7 വരെ നടക്കുന്ന ധര്‍ണ  വിവിധ  നേതാക്കള്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരത്ത് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കൊല്ലം   - കാനം രാജേന്ദ്രന്‍, കോഴിക്കോട്   - എ വിജയരാഘവന്‍, കണ്ണൂര്‍ - ഇ പി ജയരാജന്‍, മലപ്പുറം - പി കെ ശ്രീമതി ടീച്ചര്‍, ആലപ്പുഴ -    ടി.എം തോമസ് ഐസക്, പാലക്കാട് - എ കെ ബാലന്‍, ഇടുക്കി -  എം എം മണി , എറണാകുളം - പി സി ചാക്കോ, പത്തനംതിട്ട - മാത്യു ടി തോമസ്, തൃശ്ശൂര്‍ - കെ പി രാജേന്ദ്രന്‍, കാസര്‍കോഡ് - പന്ന്യന്‍ രവീന്ദ്രന്‍,  കോട്ടയം - ഡോ എന്‍ ജയരാജ്, വയനാട്  - കടപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും

 എല്ലാ ജില്ലാ കേന്ദ്രങ്ങളിലും എല്‍ഡിഎഫ് സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top