19 December Friday

കടലോളം നന്മ, കനിവിന്റെ ഭൂമിക ; 14 സെന്റ്‌ ഫ്ലാറ്റ്‌ സമുച്ചയം നിർമിക്കാൻ നൽകി 
ഡോ. മുഹമ്മദ്‌ ബിൻ അഹമ്മദ്‌

പി എ സജീഷ്‌Updated: Wednesday May 17, 2023


പൊന്നാനി (മലപ്പുറം)
കരുതലിന്റെ പൊന്നാനി പാഠത്തിന്‌ മാറ്റേറെ. പുറമ്പോക്കിലെ 10 കുടുംബങ്ങൾക്ക്‌ ഫ്ലാറ്റ്‌ സമുച്ചയം നിർമിക്കാൻ 14 സെന്റ്‌  സൗജന്യമായി നൽകി  ഡോ. മുഹമ്മദ്‌ ബിൻ അഹമ്മദ്‌. എൽഡിഎഫ്‌ പൊന്നാനി മണ്ഡലം റാലി വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‌ ഭൂമിയുടെ രേഖ കൈമാറി. 

‘‘ഇതുതന്നെയാണ്‌ സർക്കാർ ആഗ്രഹിക്കുന്നത്‌. സന്മനസ്സുള്ളവർ ഇങ്ങനെ ചെയ്‌താൽ എല്ലാവർക്കും വീടൊരുക്കാം’’–- മുഖ്യമന്ത്രിയുടെ മറുപടി.  

മാറഞ്ചേരി പരിച്ചകത്തെ കുടുംബസ്വത്തായി കിട്ടിയ സ്ഥലമാണ്‌ ഡോക്ടർ  സംഭാവനചെയ്‌തത്‌. മൂന്ന് കുടുംബത്തിന്‌  വീട്‌ നിർമിക്കാൻ ഒമ്പതുസെന്റ്‌ നേരത്തെ കൊടുത്തിരുന്നു.

മാറഞ്ചേരി വടമുക്കിൽ ഡോ. ബിൻസ് ആയുർവേദ ഹോസ്പിറ്റൽ ആൻഡ്‌ സ്പൈനൽ റിഹാബിലിറ്റേഷൻ സെന്റർ നടത്തുക
യാണ്‌. മൂന്നുവർഷംമുമ്പ്‌ ആയുർവേദത്തെക്കുറിച്ചെഴുതിയ പുസ്തക പ്രകാശനത്തിനെത്തിയ അന്നത്തെ  സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് കുണ്ടുകടവ് പാലത്തിനുസമീപം പുറമ്പോക്കിൽ കഴിയുന്നവരുടെ ദൈന്യം ഡോക്ടറെ ബോധ്യപ്പെടുത്തിയത്. 10 സെന്റ്‌ കൂടി ഉടൻ സർക്കാരിന്‌ കൊടുക്കുമെന്നും- മുഹമ്മദ്‌ ബിൻ അഹമ്മദ്‌ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top