23 April Tuesday
സംസ്ഥാന പട്ടയമേള തൃശൂരിൽ മുഖ്യമന്ത്രി
 പിണറായി വിജയൻ 
ഉദ്‌ഘാടനം ചെയ്‌തു

പിറന്നു പുതുചരിത്രം ; നൂറ്‌ ദിവസം 13,534 പട്ടയം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

തൃശൂർ > ആയിരങ്ങൾക്ക്‌ ഇനി പിറന്നമണ്ണിൽ തല ഉയർത്തി നിൽക്കാം. ഭൂമിയുടെ അവകാശികളായി. എൽഡിഎഫ്‌ സർക്കാർ 100 ദിവസംകൊണ്ട്‌ 13,534 പട്ടയം പാവങ്ങളുടെ കൈവെള്ളയിലെത്തിച്ചപ്പോൾ പിറന്നത്‌ പുതുചരിത്രം. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്‌മാർട്ട്‌ എന്ന സർക്കാർ ലക്ഷ്യത്തിലേക്കുള്ള കുതിപ്പും. തൃശൂർ ടൗൺഹാളിൽ നടന്ന സംസ്ഥാന പട്ടയമേള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്‌തു.

റവന്യൂമന്ത്രി കെ രാജൻ അധ്യക്ഷനായി. ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു എന്നിവർ വിശിഷ്ടാതിഥികളായി. പി ബാലചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, മേയർ എം കെ വർഗീസ്‌, സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്‌, വിവിധ കക്ഷി നേതാക്കളായ സി ആർ വത്സൻ,  സെബാസ്റ്റ്യൻ ചൂണ്ടൽ,  സി ഐ സെബാസ്റ്റ്യൻ, ജോഷി കുരിയാക്കോസ്‌, മുഹമ്മദ്‌ ചാമക്കാല, അസി. കലക്ടർ സൂഫിയാൻ അഹമ്മദ്, എഡിഎം റെജി പി ജോസഫ്, ആർഡിഒ പി എ വിഭൂഷണൻ, ലാൻഡ്‌ റവന്യൂ കമീഷണർ കെ ബിജു എന്നിവർ  സംസാരിച്ചു.

റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതവും കലക്ടർ ഹരിത വി കുമാർ നന്ദിയും പറഞ്ഞു. ജില്ലയിലെ താലൂക്ക്‌ ആസ്ഥാനങ്ങളിലും പട്ടയമേള നടന്നു. തൃശൂർ ജില്ലയിൽ 3575 പട്ടയമാണ്‌ വിതരണം ചെയ്‌തത്‌.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top