28 March Thursday

പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് അവിശ്വാസം പാസായി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

എല്‍ഡിഎഫ് അവിശ്വാസപ്രമേയം പാസായശേഷം സിപിഐ എം കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് സംസാരിക്കുന്നു

കവളങ്ങാട് > പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിസി ജെയ്സണെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ കൊണ്ടു വന്ന  അവിശ്വാസം പാസായി. കോതമംഗലം ബ്ലോക് ഡവലപ്മെന്റ് ഓഫീസര്‍ക്ക് കടവൂര്‍ നോര്‍ത്ത് ആറാം വാര്‍ഡ് അംഗം സന്തോഷ് ജോര്‍ജ് മൂഴിയിലാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നത്.

13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ആറ് വീതം എല്‍ഡിഎഫ് -യുഡിഎഫ് അംഗങ്ങളാണുള്ളത്. സ്വതന്ത്ര്യയായി ജയിച്ച സിസി ജെയ്സണ്‍ യുഡിഎഫ് പിന്തുണയോടെ പ്രസിഡന്റാവുകയായിരുന്നു. പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി, ടെണ്ടര്‍ നടപടിയിലെത്തിയ പൈങ്ങോട്ടൂര്‍ കുടിവെള്ള പദ്ധതി, നിര്‍മാണമാരംഭിച്ച പൊതു ശ്മശാനത്തിന്റെ നടപടി തുടരുന്നതിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും പ്രസിഡന്റ് എന്ന നിലയില്‍ സിസി ജെയ്സണ്‍ പരാജയമായിരുന്നെന്ന് വാര്‍ഡ് അംഗം സന്തോഷ് ജോര്‍ജ് പറഞ്ഞു. പഞ്ചായത്തിന്റെ വികസന മുരടിപ്പിനും ദൈനംദിന ഭരണസ്തംഭനത്തിനും കാരണം പ്രസിഡന്റിന്റെ തന്‍പ്രമാണിത്തവും പക്ഷപാതപരമായ സമീപനങ്ങളുമാണെന്നും അതുകൊണ്ടാണ് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്നതെന്നും വാര്‍ഡ് അംഗം പറഞ്ഞു.

മൂന്നാം വാര്‍ഡ് അംഗം സാബു മത്തായിയാണ് അവിശ്വാസത്തെ പിന്താങ്ങിയിട്ടുള്ളത്. അവിശ്വാസം കൊണ്ടുവന്നതിന് പിന്നാലെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിസാര്‍ മുഹമ്മദ് സ്ഥാനം രാജിവച്ചിരുന്നു. തുടര്‍ന്ന് ഇന്ന് നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിസാര്‍ മുഹമ്മദ് എല്‍ഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top