08 December Friday

മേഖലാ അവലോകനയോഗം 
നാളെ: മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

കൊച്ചി
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നടക്കുന്ന മേഖലാ അവലോകനയോഗം ചൊവ്വാഴ്‌ച എറണാകുളം ബോൾഗാട്ടി പാലസിൽ നടക്കും. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ അവലോകനയോഗമാണ് നടക്കുക.

ഭരണനേട്ടങ്ങൾ ജനങ്ങൾക്ക്‌ കൂടുതൽ അനുഭവവേദ്യമാക്കുക, സമയബന്ധിത പദ്ധതിനിർവഹണം ഉറപ്പാക്കുക, വിവിധ ജില്ലകളിലെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണുന്നതിലൂടെ വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മേഖലായോഗങ്ങൾ സംഘടിപ്പിക്കുന്നത്.
രാവിലെ 9.30 മുതൽ 1.40 വരെ നാലു ജില്ലകളിലെ പ്രധാന പദ്ധതികളുടെയും പരിപാടികളുടെയും അവലോകനവും തുടർന്ന്‌ 3.30 മുതൽ അഞ്ചുവരെ പൊലീസ് ഓഫീസർമാർ പങ്കെടുക്കുന്ന ക്രമസമാധാന പ്രശ്നങ്ങളുടെ അവലോകനവും നടക്കും.

ദാരിദ്ര്യനിർമാർജന പദ്ധതികൾ, വിവിധ മിഷൻ പ്രവർത്തനങ്ങൾ, ദേശീയപാത, മലയോര, തീരദേശ ഹൈവേ വികസനം ഉൾപ്പെടെ ജില്ലകളിലെ പ്രധാന വികസന- ക്ഷേമ പദ്ധതികളുടെ പുരോഗതി, ജില്ലകൾക്ക് ആവശ്യമായ പുതിയ പദ്ധതികൾ തുടങ്ങിയവ ചർച്ച ചെയ്യും.
ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ, കലക്ടർമാർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, ഡെപ്യൂട്ടി കലക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top