29 March Friday
എൽഡിഎഫ്‌ ഘടകകക്ഷികളും ബഹുജനസംഘടനകളും
പ്രക്ഷോഭത്തിൽ അണിനിരക്കും

കർഷക ഐക്യദാർഢ്യ കൂട്ടായ്‌മ ; അഞ്ചുലക്ഷംപേർ അണിനിരക്കും

സ്വന്തം ലേഖകന്‍Updated: Thursday Sep 23, 2021


തിരുവനന്തപുരം
കർഷക പ്രക്ഷോഭത്തെ പിന്തുണച്ച്‌  ഐക്യദാർഢ്യ കൂട്ടായ്മ നടത്താൻ എൽഡിഎഫ്‌ യോഗം തീരുമാനിച്ചു. തിങ്കളാഴ്‌ച നഗര, ഗ്രാമ കേന്ദ്രങ്ങളിൽ അഞ്ചുലക്ഷംപേരെ അണിനിരത്തി ഐക്യദാർഢ്യ കൂട്ടായ്മ നടത്തുമെന്ന്‌ കൺവീനർ എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ അഞ്ചുപേർ വീതമുള്ള ഗ്രൂപ്പായി പരിപാടി നടത്തും.

കേന്ദ്രം പാസാക്കിയ കർഷക നിയമം കാർഷികമേഖലയുടെ സ്വയംപര്യാപ്തത തകർക്കും. തറവില ഇല്ലാതാക്കും. 60 ശതമാനം വരുന്ന കാർഷികമേഖലയെ കോർപറേറ്റുകൾക്ക്‌ എറിഞ്ഞുകൊടുക്കുകയാണ്‌. എൽഡിഎഫ്‌ ഘടകകക്ഷികളും ബഹുജനസംഘടനകളെ പ്രക്ഷോഭത്തിൽ അണിനിരത്തും.

ജനം നേരിടുന്ന വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനാണ്‌ ഹർത്താൽ. കേരളത്തിന്റെ ചരിത്രത്തിൽ ജനാധിപത്യത്തെ പിന്തുണച്ച പാരമ്പര്യമാണുള്ളതെന്നും ചോദ്യത്തിന്‌ മറുപടിയായി വിജയരാഘവൻ പറഞ്ഞു. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തനിക്കെതിരെ ഉന്നയിക്കുന്ന ആക്ഷേപങ്ങൾക്ക്‌ വസ്തുതയുടെ പിൻബലമില്ല. ഒന്നും പറയാനില്ലാഞ്ഞതിനാൽ നടത്തുന്ന പ്രസ്താവനകളായി കണ്ടാൽ മതി. പാലാ ബിഷപ്പിന്റെ പ്രസ്താവനയെക്കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്‌. അതുതന്നെയാണ്‌ എൽഡിഎഫ്‌ നിലപാടെന്നും വിജയരാഘവൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top