28 March Thursday

എൽഡിഎഫ്‌ സർക്കാരിന്റെ രണ്ടാംവാർഷികാഘോഷങ്ങൾക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

സംസ്ഥാന സർക്കാരിന്റെ രണ്ടാംവാർഷിക ആഘോഷത്തിന്റെ ഭാഗമായി കൊച്ചി മറൈൻ ഡ്രൈവിൽ ആരംഭിച്ച ‘എന്റെ കേരളം’ പ്രദർശനമേളയിലെ വീഡിയോ പ്രദർശനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. ചീഫ്‌ സെക്രട്ടറി വി പി ജോയി, മന്ത്രിമാരായ 
ആന്റണി രാജു, റോഷി അഗസ്‌റ്റിൻ, പി രാജീവ്‌, പി പ്രസാദ്‌, കെ രാധാകൃഷ്‌ണൻ, അഹമ്മദ്‌ ദേവർകോവിൽ, കൊച്ചി മേയർ എം അനിൽകുമാർ, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ പി മോഹനൻ തുടങ്ങിയവർ സമീപം / ഫോട്ടോ: മനു വിശ്വനാഥ്

കൊച്ചി
മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന രണ്ടാം എൽഡിഎഫ്‌ സർക്കാരിന്റെ രണ്ടാംവാർഷികാഘോഷങ്ങൾക്ക്‌ മറൈൻഡ്രൈവ്‌ മൈതാനത്ത്‌ ഗംഭീര തുടക്കം. ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും എന്റെ കേരളം മെഗാപ്രദർശന വിപണനമേളയുടെ ഉദ്ഘാടനവും  മുഖ്യമന്ത്രി നിർവഹിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ വ്യവസായമന്ത്രി പി രാജീവ്‌ അധ്യക്ഷനായി. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ രാധാകൃഷ്‌ണൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു,  മേയർ എം അനിൽകുമാർ, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ ജെ മാക്‌സി, കെ എൻ ഉണ്ണിക്കൃഷ്‌ണൻ, ആന്റണി ജോൺ, പി വി  ശ്രീനിജിൻ തുടങ്ങിയവർ സന്നിഹിതരായി. ചീഫ്‌ സെക്രട്ടറി വി പി ജോയി സ്വാഗതം പറഞ്ഞു.
വികസന, ക്ഷേമപ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ കൈവരിച്ച മികവും നേട്ടങ്ങളും അവതരിപ്പിക്കുന്നതാണ്‌ എട്ടുവരെ നീളുന്ന എന്റെ കേരളം പ്രദർശന–-വിപണന മേള. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മേള ആവിഷ്‌കരിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top