20 April Saturday

വികസനത്തുടർച്ചയ്‌ക്ക്‌ കടുങ്ങല്ലൂർ

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020


ആധുനിക പൊതുശ്മശാനം, ഉളിയന്നൂർ ജലസേചന പദ്ധതി, കണിയാംകുന്ന് എസ്‌സി കോളനി നവീകരണം, കൊങ്ങോർപ്പിള്ളി ഗവ. ഹൈസ്കൂളിന് പുതിയ കെട്ടിടം... അഞ്ചുവർഷത്തിനിടെ 15 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ പൂർത്തിയാക്കിയാണ് കടുങ്ങല്ലൂരിൽ എൽഡിഎഫ് വീണ്ടും ജനവിധി തേടുന്നത്. ചേരാനല്ലൂർ, വരാപ്പുഴ, കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിലെ 59 വാർഡുകളാണ്‌ ഡിവിഷനിലുള്ളത്‌.

ഐഎസ്ഒ സർട്ടിഫിക്കറ്റ് ലഭിച്ച സംസ്ഥാനത്തെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തുകളിലൊന്നായ പറവൂർ ബ്ലോക്കിന്റെ പ്രസിഡന്റ്‌ അഡ്വ. യേശുദാസ് പറപ്പിള്ളിയാണ്‌ എൽഡിഎഫ് സ്ഥാനാർഥി. പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിനായി ഷ്രെഡിങ്‌ യൂണിറ്റ്, ദുരന്തനിവാരണ രക്ഷിത് സേന, ജനകീയ ഹോട്ടൽ, ലൈഫ് ഭവനപദ്ധതി, പച്ച തുരുത്ത് പദ്ധതി തുടങ്ങിയ വികസന പദ്ധതികൾ ജനമനസ്സിലിടം നേടി. 2010–15ൽ കടുങ്ങല്ലൂർ ഡിവിഷനിൽനിന്ന്‌ വിജയിച്ചു. എൽഎൽഎം, എംബിഎ ബിരുദങ്ങൾ. ഹൈക്കോടതി അഭിഭാഷകനാണ്. മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ വൈസ് പ്രസിഡന്റ്, സിപിഐ എം കോട്ടുവള്ളി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം, കർഷകസംഘം ആലങ്ങാട് ഏരിയ കമ്മിറ്റി അംഗം, വരാപ്പുഴ അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

കേരള കോൺഗ്രസ് ജോസഫ്‌ വിഭാഗം സംസ്ഥാന ഉന്നതാധികാര സമിതി അംഗം കെ ജി സൈമൺ (സേവി കുരിശുവീട്ടിൽ) ആണ്‌ പ്രധാന എതിരാളി. പിഡിസി വിദ്യാഭ്യാസം. ഭാര്യ: ലിസി. മക്കൾ: എമിൽ, മരിയ. ഫെഡറൽ ബാങ്ക് റിട്ട. മാനേജരും നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ട്രഷററുമായ ആന്റണി ജോസഫ് ആണ് എൻഡിഎ സ്ഥാനാർഥി. ഭാര്യ: കൊച്ചു ത്രേസ്യ, മക്കൾ: അനൂപ് ആന്റണി, അരുൺ ആന്റണി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top