26 April Friday

പ്രോഗ്രസ് റിപ്പോർട്ട് ജനസമക്ഷം

വെബ് ഡെസ്‌ക്‌Updated: Sunday May 21, 2023

എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ സമാപന സമ്മേളനത്തിൽ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി വി പി ജോയിക്കു നൽകി പ്രകാശിപ്പിക്കുന്നു. ഫോട്ടോ: ജി പ്രമോദ്

തിരുവനന്തപുരം > ജീവിതത്തിന്റെ നാനാതുറകളിലുള്ള പതിനായിരങ്ങളെ സാക്ഷിയാക്കി എൽഡിഎഫ്‌ സർക്കാരിന്റെ രണ്ടാം വർഷത്തെ പ്രോഗ്രസ്‌ റിപ്പോർട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്ക്‌ സമർപ്പിച്ചു. കേരളത്തെ കൂടുതൽ ഉയരങ്ങളിലെത്തിച്ച്‌ നവകേരളം സാധ്യമാക്കാനുള്ള സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ രണ്ടു വർഷത്തെ നേട്ടങ്ങൾ അക്കമിട്ടുനിരത്തുന്ന പ്രോഗ്രസ്‌ റിപ്പോർട്ടിന്റെ ആദ്യ പ്രതി ചീഫ്‌ സെക്രട്ടറി വി പി ജോയ്‌ ഏറ്റുവാങ്ങി.

സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ സമാപനത്തിൽ റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനായി. രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ കോഫി ടേബിൾ ബുക്ക് മന്ത്രി കെ രാജനു നൽകി മുഖ്യമന്ത്രി പ്രകാശിപ്പിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച മിഴിവ് ഷോർട്ട് ഫിലിം മത്സര വിജയികൾക്കുള്ള പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു. കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ്‌ കെ മാണി എംപി,  മന്ത്രിമാർ, എംഎൽഎമാർ, മറ്റ്‌ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top