29 March Friday

അപർണ ബാലമുരളിയോട് മോശമായി പെരുമാറി: ലോ കോളേജ് വിദ്യാർത്ഥിക്ക് സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Friday Jan 20, 2023

കൊച്ചി> നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളേജ് വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്‌തു. രണ്ടാം വർഷ വിദ്യാർത്ഥി വിഷ്‌ണുവിനെയാണ് സസ്‌പെൻഡ് ചെയ്‌തത്.  ഒരാഴ്‌ച‌‌‌ത്തെക്കാണ് സസ്പെൻഷൻ. ലോ കോളേജ് സ്‌റ്റാഫ് കൗൺസിലിന്റേതാണ് നടപടി.

കോളേജ് യൂണിയൻ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന് കൂടിയായിരുന്നു അപർണ ബാലമുരളിയും വിനീത് ശ്രീനിവാസനും അടക്കമുള്ളവർ കോളേജിൽ എത്തിയത്. സംഭവത്തിൽ കോളേജ് യൂണിയൻ ഖേദം പ്രകടിപ്പിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top