24 April Wednesday

ലതാ ചന്ദ്രൻ തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Friday Jan 27, 2023

തൃശൂർ > തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി പറപ്പൂക്കര ഡിവിഷൻ മെമ്പറും, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ ലതാ ചന്ദ്രൻ ( സിപിഐ എം ) തെരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ധാരണപ്രകാരം ഷീന പറയങ്ങാട്ടിൽ (സിപിഐ) രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

കോൺഗ്രസിന്റെ സ്ഥാനാർഥി ശോഭന ഗോകുൽനാഥിനെ അഞ്ചിനെതിരെ 25 വോട്ടുകൾക്ക്‌ പരാജയപ്പെടുത്തിയാണ്‌ ലതാ ചന്ദ്രൻ വിജയിച്ചത്.  യോഗത്തിൽ കലക്‌ടർ ഹരിത വി കുമാർ അധ്യക്ഷയായി.

ലതാ ചന്ദ്രൻ നേരത്തെ ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌, മുരിയാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്‌. സിപിഐ എം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി അംഗം, സിഐടിയു ജില്ലാ ട്രഷറർ, സംസ്ഥാന കമ്മിററി അംഗം, കൺസ്‌ട്രക്ഷൻ വർക്കേഴസ്‌ ഫെഡറേഷൻ ജില്ലാ ട്രഷറർ, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. അനുമോദന യോഗത്തിൽ പുതിയ വൈസ് പ്രസിഡന്റിന് ജില്ലാ പ്രസിഡന്റ്‌ പി കെ ഡേവിസ്, സ്ഥിരം സമിതി അധ്യക്ഷരായ കെ എസ് ജയ, എ വി വല്ലഭൻ, അംഗങ്ങളായ അഡ്വ. ജോസഫ് ടാറ്റ്,  ലീല സുബ്രഹ്മണ്യൻ, അഡ്വ. മുഹമ്മദ് ഗസ്സാലി, വി എസ് പ്രിൻസ്, ഷീന പറയങ്ങാട്ടിൽ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top