13 July Sunday

ഒരുങ്ങുന്നു ലേസർ പവലിയൻ ഗാലറിയും വൈശാലിയിൽ അണ്ടർവാട്ടർ അക്വേറിയവും

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

ഹൈഡൽ ടൂറിസം ഡയറക്ടർ നരേന്ദ്രനാഥ് വെല്ലൂരിയും ജില്ലാ വികസന കമീഷണർ അർജുൻ പാണ്ഡ്യനും വൈശാലി ഗുഹ സന്ദർശിക്കുന്നു

 ഇടുക്കി > ഹൈഡൽ ടൂറിസം പദ്ധതികളായ ഇടുക്കി അണക്കെട്ടിലെ ലേസർ പവലിയൻ ഗാലറി, വൈശാലിയിലെ അണ്ടർവാട്ടർ അക്വേറിയം എന്നിവയുടെ നിർമാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. നാടുകാണി വ്യൂ പോയിന്റിൽ  ആകാശനടത്തത്തിനുള്ള സംവിധാനവും സ്ഥാപിക്കും. ഇതിനുമുന്നോടിയായി ഹൈഡൽ  ടൂറിസം ഡയറക്ടർ നരേന്ദ്രനാഥ് വെല്ലൂരി അണക്കെട്ടും പദ്ധതി പ്രദേശങ്ങളും സന്ദർശിക്കുകയും അവലോകനയോഗം ചേരുകയും ചെയ്‌തു.
 
ഇടുക്കി അണക്കെട്ടിൽ കൂടുതൽ ബഗി വണ്ടികൾ ഉപയോഗിക്കുന്നതിനെക്കുറിച്ചും കെഎസ്ഇബിയുടെ ബോട്ടിങ് വീണ്ടും തുടങ്ങുന്നതിനെപ്പറ്റിയും ചർച്ചകൾ നടത്തി. ചെറുതോണി അണക്കെട്ട്‌ കവാടത്തിൽ ചേർന്ന അവലോകനയോഗത്തിൽ സഞ്ചാരികൾക്ക്‌ സൗഹൃദപരമായ അന്തരീക്ഷം ഒരുക്കണമെന്ന് ഡയറക്ടർ പറഞ്ഞു. വഴിവശങ്ങളിൽ അടയാള ബോർഡ്, സഞ്ചാരകേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ ലഭ്യമാക്കണമെന്നും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു.
 
ജില്ലാ വികസന കമീഷണർ അർജുൻ പാണ്ഡ്യൻ, ഹൈഡൽ ടൂറിസം ഇൻ ചാർജും മൂന്നാർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുമായ എം എൻ ജോമി, ഹൈഡൽ ടൂറിസം ആർക്കിടെക്ട്‌ റെജീവ് മാനുവൽ, കെഎസ്ഇബി, ഹൈഡൽ ടൂറിസം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top