03 July Thursday

ഇടുക്കി കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേരെ കാണാതായി

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

പ്രതീകാത്മക ചിത്രം

ഇടുക്കി> ഇടുക്കി കൊക്കയാര്‍ പഞ്ചായത്തിലെ പൂഞ്ചിയില്‍ ഉരുള്‍പൊട്ടി ഏഴ് പേരെ കാണാതായി. നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്.പതിനേഴോളം പേരെ രക്ഷപ്പെടുത്തിയതായാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം.

രക്ഷാപ്രവര്‍ത്തകര്‍ക്ക് കൊക്കയാറിലേക്ക് എത്താന്‍ സാധിക്കാത്തതിനാല്‍ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. അഞ്ച് വീടുകള്‍ ഒഴുകിപ്പോയിട്ടുണ്ട്. കനത്ത മഴ ഉണ്ടായിരുന്നില്ലെങ്കിലും മൂന്നിടത്ത് ഉരുള്‍ പൊട്ടലുണ്ടായതായാണ്  സൂചനകള്‍. മഴയും ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുന്നുണ്ടെന്നാണ് വിവരം.

റോഡുകള്‍ തകര്‍ന്നതിനാല്‍ ഈ മേഖല പൂര്‍ണമായും   ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top