19 April Friday

കാസര്‍കോട് ബളാൽ ചുള്ളിയില്‍ ഉരുള്‍പൊട്ടിയതായി സംശയം; ജനവാസമേഖലയിലേക്ക് വെള്ളമൊഴുകുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 3, 2022

കാസര്‍കോട്> കാസർകോട് ജില്ലയിലെ വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. ബളാൽ വില്ലേജിൽ ചുള്ളി മേഖലയിലെ വനത്തിൽ ഉരുൾപൊട്ടിയെന്നാണ് സംശയം. കനത്തമഴയില്‍  മലവെള്ളം ജനവാസമേഖലയിലേക്ക് കുത്തിയൊലിച്ചു ഒഴുകുകയാണ്. റോഡുകൾ തകർന്നു. ആളപായം റിപ്പോർട്ട്‌ ചെയ്‌തിട്ടില്ല.

ഇരുപതോളം കുടുംബങ്ങളെ ചുള്ളി സ്‌കൂളിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിച്ചു. തഹസിൽദാർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത്‌ പ്രസിഡന്റ് എന്നിവർ സ്ഥലത്തെത്തി.

മാലോം കാര്യോട്ടുചാൽ പാലം

മാലോം കാര്യോട്ടുചാൽ പാലം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top