19 April Friday

ലക്ഷദ്വീപിൽ മദ്രസ പൊളിക്കാൻ നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 20, 2021


കൊ​ച്ചി> സ​ർ​ക്കാ​ർഭൂ​മി​യി​ലെ അന​ധി​കൃ​ത നി​ർ​മാ​ണ​മെ​ന്ന് ആ​രോ​പി​ച്ച് മദ്ര​സ പൊളിക്കാൻ ല​ക്ഷ​ദ്വീ​പ് അഡ്‌മിനിസ്ട്രേഷന്റെ നോ​ട്ടീ​സ്. മി​നി​ക്കോ​യ് ദ്വീ​പി​ലെ അ​ൽ മദ്രസ​ത്തു​ൽ ഉ​ലൂ​മി​യ പൊളിക്കാനാണ്‌ ലക്ഷദ്വീപ്‌ ഡെ​പ്യൂ​ട്ടി ക​ലക്‌ടർ നോ​ട്ടീ​സ് ന​ൽ​കിയത്. 1965ലെ ​ല​ക്ഷ​ദ്വീ​പ് ലാ​ൻ​ഡ് റ​വ​ന്യൂ ആ​ൻ​ഡ് ടെ​ന​ൻസി റ​ഗു​ലേ​ഷ​ൻ മ​റി​ക​ട​ന്നാ​ണ് നി​ർ​മാ​ണമെന്ന്‌ ആരോപിച്ചാണ്‌ നോ​ട്ടീ​സ്‌.

അ​ന​ധി​കൃ​ത​മ​ല്ലെ​ങ്കി​ൽ 26നു​മു​മ്പ് മ​റു​പ​ടി ന​ൽ​ക​ണം. അല്ലാത്തപക്ഷം  മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ പൊളി​ക്കു​മെ​ന്നും നോട്ടീസിൽ പറയുന്നു. മദ്രസ പ്രസിഡന്റിനാണ്‌ നോ​ട്ടീ​സ് നൽകിയ​ത്. വ​ർ​ഷ​ങ്ങ​ളായി ഇവിടെയുള്ളതാണ്‌ മദ്രസയെന്നും നി​യ​മ​ ന​ട​പ​ടി​ക​ളെക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്നും സേ​വ് ല​ക്ഷ​ദ്വീ​പ് ഫോ​റം കോ–-​ഓർ​ഡി​നേ​റ്റ​ർ ഡോ. ​മു​ഹ​മ്മ​ദ് സാ​ദി​ഖ് പ​റ​ഞ്ഞു.

ക​ൽപ്പേ​നി ദ്വീ​പിൽ ഏ​താ​നും ഭൂ ഉ​ട​മ​ക​ൾ​ക്ക് കഴിഞ്ഞദിവസം നോട്ടീസ്‌ നൽകിയിരുന്നു. ഏഴുദിവസത്തിനുള്ളിൽ രേഖ ഹാജരാക്കണമെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ കെട്ടിടം പൊളിക്കുമെന്നുമാണ്‌ നോട്ടീസ്‌.  കടൽത്തീരത്തുനിന്ന് 20 മീറ്റർ പരിധിയിലുള്ള വീട്‌ പൊളിക്കണമെന്നാവശ്യപ്പെട്ട്‌  നേരത്തേ കവരത്തി, ബംഗാരം, ചെറിയം, സുഹൈലി ദ്വീപുകളിലും നോട്ടീസ് നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top