28 March Thursday

ലക്ഷദ്വീപ്‌ ഭരണ ഭീകരത: അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസിലേക്ക് നാളെ ഡിവൈഎഫ്ഐ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 19, 2022

മട്ടാഞ്ചേരി > ലക്ഷദ്വീപ് ഭരണാധികാരികളുടെ ഭീകരതയ്‌ക്കെതിരെ ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി ഐലന്റിലെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. തിങ്കൾ പകൽ പത്തിന് മാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്‌ഘാടനം ചെയ്യും.

കൊച്ചിയിൽനിന്ന്‌ ലക്ഷദ്വീപിലേക്ക്‌ പോകുന്ന കപ്പലുകളുടെ സർവീസ്‌ അധികൃതർ സ്ഥിരമായി മുടക്കി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്‌. ലക്ഷദ്വീപിലേക്കുപോയ എം വി കോറൽസ് ഞായറാഴ്‌ച തിരിച്ചെത്താത്തതിനാൽ യാത്ര മുടങ്ങിയവർ ഇനി തിങ്കളാഴ്‌ചയേ യാത്ര തിരിക്കൂ. ദ്വീപിൽ ചരക്ക് കയറ്റിറക്കത്തിൽ വന്ന കാലതാമസമാണ്‌ എം വി കോറൽസ് കപ്പലിന്റെ സർവീസുകളിലെ പാളിച്ചയെന്നാണ്‌ അധികൃതരുടെ വിശദീകരണം.

എന്നാൽ, കപ്പലുകളുടെ സർവീസ്‌ ഷെഡ്യൂൾ തയ്യാറാക്കുംമുമ്പ്‌ ഒരുക്കങ്ങൾ നടത്താത്തതാണെന്ന്‌ കാലതാമസത്തിന്‌ കാരണമെന്ന്‌ ദ്വീപുനിവാസികൾ ആരോപിക്കുന്നു. അറ്റകുറ്റപണിക്കായി കയറ്റിയ അഞ്ചുകപ്പലുകൾ ഉടൻ പണിതീർക്കണമെന്ന്‌ ദ്വീപ് നിവാസികൾ ആവശ്യപ്പെടുന്നു. കാലാവസ്ഥാ പ്രശ്‌നങ്ങൾ പറഞ്ഞ് എയർ ആംബുലൻസും പലപ്പോഴും നൽകാറില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top