16 July Wednesday

ഇടുക്കിയിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവതി മരിച്ചു; ഭർത്താവ്‌ തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

മൂന്നാർ > ഇടുക്കി ആനയിറങ്കലിനു സമീപം കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. ചട്ടമൂന്നാർ സ്വദേശി കുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. ഭർത്താവുമൊത്ത് ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു.

കുമാർ ഉടൻ തന്നെ ബൈക്ക് തിരിക്കാൻ ശ്രമിച്ചെങ്കിലും റോഡിൽ മറിഞ്ഞുവീണു. ഇതിനിടെ ഇരുവർക്കും അടുത്തെത്തിയ കാട്ടാന വിജിയെ ചവിട്ടുകയായിരുന്നു. കുമാർ ഓടി മാറിയതിനാൽ ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top