28 September Thursday

കൊച്ചിയിൽ യുവതിക്കുനേരെ യുവാവിന്റെ ആക്രമണം; ഗുരുതര പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

കൊച്ചി > നഗരമധ്യത്തിൽ പട്ടാപ്പകൽ വീണ്ടും യുവതിക്കുനേരെ ആക്രമണം. രവിപുരത്തെ റെയ്‌സ് ട്രാവല്‍ ബ്യൂറോ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയെയാണ് ഇടപാടുകാരൻ അക്രമിച്ചത്. വാക്കുതർക്കത്തിന് ശേഷം അക്രമി കൈയിൽ കരുത്തിയ കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. കഴുത്തിന് മുറിവേറ്റ തൊടുപുഴ സ്വദേശിനി സൂര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പള്ളുരുത്തി സ്വദേശി ജോളി ജെയിംസാണ് ആക്രമിച്ചത്‌. ഇയാളെ പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top