06 July Sunday

വാര്‍ത്താസമ്മേളനം മാറ്റി; സോണിയഗാന്ധി വിളിച്ചുവെന്ന് കെ വി തോമസ്

വെബ് ഡെസ്‌ക്‌Updated: Friday Jan 22, 2021

കൊച്ചി> കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്ന വാര്‍ത്താസമ്മേളനം മാറ്റിവച്ചു. സോണിയ ഗാന്ധി ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതിനാല്‍ ശനിയാഴ്ച തിരുവനന്തപുരത്ത് കേന്ദ്രനേതാക്കളുമായി ചര്‍ച്ചയ്ക്ക് പോകും. സോണിയ ഗാന്ധിയോട് ഒരുപാട് കടപ്പാടുണ്ട്. അവര്‍ പറഞ്ഞാല്‍ പറ്റില്ലെന്ന് പറയില്ല. ഒരുപാട് കാര്യങ്ങള്‍ പറയാനുള്ളതുകൊണ്ടാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. എന്നാല്‍ തിരുവനന്തപുരത്ത് പോകാന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് വാര്‍ത്താസമ്മേളനം മാറ്റിവെച്ചതെന്ന് കെ വി തോമസ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

 ദുഖങ്ങളും പരിഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് പല പരിപാടികളില്‍നിന്നും വിട്ടുനിന്നത്. മാധ്യമങ്ങളില്‍ പല പ്രചാരണങ്ങളും നടന്നു. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലടക്കം ധാരാളം വൈകാരിക പ്രശ്‌നങ്ങള്‍ നേരിട്ടതായും കെ വി തോമസ് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top