26 April Friday

കുഴിമന്തിയെന്ന ഭക്ഷണത്തെയല്ല, ആ ഭാഷ പ്രയോഗത്തെയാണ്‌ വിമർശിച്ചത്‌: വി കെ ശ്രീരാമൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

തൃശൂർ > "കുഴിമന്തി വിവാദത്തിൽ' പ്രതികരണവുമായി നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമൻ. കുഴിമന്തിയോട്‌ ഒരു എതിർപ്പുമില്ലെന്നും പുതിയ ഭക്ഷണ വിഭവങ്ങൾ കേരളത്തിലെത്തണമെന്നും ശ്രീരാമൻ പറഞ്ഞു. ഭക്ഷണത്തെയല്ല ആ ഭാഷ പ്രയോഗത്തെയാണ്‌ വിമർശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ദിവസത്തേക്ക് എന്നെ കേരളത്തിൻ്റെ ഏകാധിപതിയായി അവരോധിച്ചാൽ. എന്ന വാചകത്തോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. നടക്കാത്ത കാര്യമാണെന്ന പ്രസ്‌താവനയായി അതിനെ പലരും കണക്കിലെടുത്തില്ല.

കുഴിമന്തി എന്ന ഭക്ഷണം ഞാൻ കഴിച്ചിട്ടുണ്ട്. കുഴിമന്തിയോട് വിരോധമൊന്നുമില്ല. ഉണ്ടാക്കുന്നതിനെപ്പറ്റി , അതുണ്ടാക്കുന്ന പാചകക്കാരനെപ്പറ്റി എല്ലാം  സസന്തോഷം പ്രതിപാദിക്കുന്ന ഡോക്യുമെൻ്ററിയും എടുത്തിട്ടുണ്ട്. കൈരളി ചാനലിൽ വേറിട്ട കാഴ്ചകളായി അത് സംപ്രേഷണം ചെയ്യുകയും ചെയ്‌തു.Epi: 832.

പക്ഷെ, അന്നും ആ പേരിനോട് വിയോജിപ്പ് ഉണ്ടായിരുന്നു. ആ ഭക്ഷണത്തോടല്ല. ആ പേരിനോട്. ഇഷ്‌ടാനിഷ്‌ടങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നമുക്കെല്ലാമുണ്ടല്ലോ. ആ ജനാധിപത്യത്തിൽ ഞാൻ വിശ്വസിക്കുന്നു. എൻ്റെ അനിഷ്‌ടം ചിലരെ ക്ഷുഭിതരാക്കാനും ചിലരെ ദു:ഖിപ്പിക്കാനും ഇടവന്നു എന്നാണ് മനസ്സിലാക്കുന്നത്. ഞാനാണല്ലോ അതിനൊക്കെ കാരണമായത് എന്നതെന്നെ സങ്കടപ്പെടുത്തുന്നു. എൻ്റെ ഖേദം അറിയിക്കുന്നു - ശ്രീരാമൻ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top