19 April Friday

ഉപതെരഞ്ഞെടുപ്പ്‌ തീരുമാനമെടുക്കേണ്ടത്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Sunday Sep 6, 2020

തിരുവനന്തപുരം > നിയമസഭാ ഉപതെരഞ്ഞെടുപ്പ്‌ സംബന്ധിച്ച തീരുമാനം എടുക്കേണ്ടത്‌ തെരഞ്ഞെടുപ്പ്‌ കമീഷനാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ്‌ മാത്രമല്ല, മറ്റു ചില പ്രശ്‌നങ്ങളും ഉയർന്നുവരുന്നുണ്ട്‌. നാലുമാസത്തെ അവസരമാണ്‌ കിട്ടുക. പിന്നെ സ്വാഭാവികമായും പൊതു തെരഞ്ഞെടുപ്പിലേക്കാണ്‌ നീങ്ങുക. ഇതെല്ലാം പരിശോധിച്ചാണ്‌ തീരുമാനമെടുക്കുക. തദ്ദേശതെരഞ്ഞെടുപ്പ്‌ അഞ്ചുവർഷ കാലാവധിയിൽ‌ നടത്തുന്നതാണ്‌. അതിനുള്ള നടപടി സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷൻ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏത്‌ ഉപതെരഞ്ഞെടുപ്പും സർക്കാരിന്റെ വിലയിരുത്തലാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

വീട്‌ ആക്രമിച്ച്‌ കോൺഗ്രസ്‌ പരിഹാസ്യരായി

മഹിളാ കോൺഗ്രസ്‌ നേതാവ്‌ വീട്‌ സ്വയം ആക്രമിച്ച സംഭവത്തിൽ കോൺഗ്രസ്‌ പരിഹാസ്യരായെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. വീട്‌ ആക്രമിക്കപ്പെട്ടത്‌ എങ്ങനെയാണെന്ന്‌ പുറത്തുവന്നല്ലോ. രാഷ്‌ട്രീയ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ഉണ്ടാക്കിയ തെറ്റ്‌ തെറ്റാണെന്ന്‌ പറഞ്ഞ്‌ തള്ളുന്നതിനു പകരം എങ്ങനെ വഴിതിരിച്ചുവിടാൻ പറ്റുമെന്നാണ്‌ നോക്കുന്നത്‌. അതിന്‌ ചിലരെ ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബംഗളൂരുവിലെ ലഹരിമരുന്നുകേസ്‌ സംബന്ധിച്ച്‌  കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട്‌. അതിന്റ ഭാഗമായി അവർ അറിയിച്ചാൽ സംസ്ഥാന ഏജൻസികൾ അന്വേഷിക്കാൻ നിർബന്ധിതമാവും. അതല്ലാതെ സംസ്ഥാന ഏജൻസി അന്വേഷിക്കില്ലല്ലോയെന്നും മുഖ്യമന്ത്രി ചോദ്യത്തിന്‌ മറുപടി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top