03 July Thursday

കുതിരാന്‍ തുരങ്കം ഗതാഗതത്തിനായി തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

കുതിരാന്‍ തുരങ്കം ഗതാഗതത്തിന് തുറന്നു കൊടുത്തപ്പോള്‍, ഫോട്ടോ: പ്രവീണ്‍ കുമാര്‍ കെ എസ്‌

തൃശൂര്‍> കുതിരാന്‍ തുരങ്കം  ഗതാഗതത്തിനായി തുറന്നു.തൃശൂര്‍ ഭാഗത്തേക്കുള്ള ഇടതുതുരങ്കമാണ് തുറന്നുകൊടുത്തത് .കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് കുതിരാന്‍ ഇരട്ടതുരങ്കങ്ങളില്‍ ഒന്ന് ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് തുരങ്കം ഇന്ന് തുറന്നത്.

ആഗസ്ത് ഒന്നിനുമുമ്പ് പണി പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ബുധനാഴ്ച പ്രധാന പണി പൂര്‍ത്തിയാക്കിയതായി കരാര്‍ കമ്പനി അധികൃതര്‍ അറിയിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ തുരങ്കമായ കുതിരാനില്‍ ഒരു ലൈനില്‍ ഇന്ന് മുതല്‍ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതലമന്ത്രി നിതിന്‍ ഗഡ്കരിയും  ട്വിറ്ററില്‍  അറിയിച്ചിരുന്നു


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top