25 April Thursday

ജെഡിഎസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞു മീനടത്തൂർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

കുഞ്ഞു മീനടത്തൂർ

താനൂർ> ജെഡിഎസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് താനാളൂർ മൂച്ചിക്കൽ മണ്ണേത്ത് വീട്ടിൽ കുഞ്ഞു മീനടത്തൂർ (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തിരൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് മുൻ ഡയറക്‌ടറാണ്. നാടക നടനായ ഇദ്ദേഹം മീനടത്തൂരിലെ ജനതാ ആട്സ് ക്ലബ്ബിന്റെ സ്ഥാപകനാണ്. തിരൂരിലെയും താനൂരിലെയും കലാസാംസ്‌കാരികരംഗങ്ങളിൽ സജീവസാന്നിധ്യമായിരുന്നു.

ഭാര്യ: റുഖിയ. മക്കൾ : നൗഷാദ്, നവാസ്, നൗഫൽ, ജാസ്‌മിൻ, ജസ്‌ന. മരുമക്കൾ : സൈറാബാനു, തെഹസിറ, ജിബ്‌ന, മുഹമ്മദ് അലി കുറ്റിപ്പുറം, ഫൈസൽ ഒലവക്കോട്.

കബറടക്കം ഞായറാഴ്ച രാവിലെ 10-ന് വെസ്റ്റ് മീനടത്തൂർ ജുമാമസ്‌ജിദ് കബർസ്ഥാനിൽ .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top