07 July Monday

കുഞ്ചാക്കോ ബോബന് ഷൂട്ടിങ്ങിനിടെ പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

കൊച്ചി> കുഞ്ചാക്കോ ബോബന് ഷൂട്ടിംഗിനിടെ പരിക്ക്. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ  ചിത്രീകരണത്തിനിടെയാണ് കുഞ്ചാക്കോ ബോബശന്റ  കൈക്ക് പരിക്കേറ്റത്. വലതു കയ്യിൽ ആംസ്ലിങ് ബാൻഡേജുമിട്ട് " ഒരു പരുക്കൻ കഥാപാത്രം ആവശ്യപ്പെട്ട പരുക്ക് " എന്ന വാചകവുമായി  കുഞ്ചാക്കോ ബോബൻ തന്നെ ചിത്രം  ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് വിവരം അറിയുന്നത്.  

അജഗജാന്തരത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ  കുഞ്ചാക്കോ ബോബനും ആൻ്റണി വർഗ്ഗീസും അർജുൻ അശോകനുമാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top