29 March Friday

കോവിഡ് പ്രതിരോധ പ്രവർത്തനം : എല്ലാ വാർഡിലും ദ്രുതകർമസേന ; അവബോധത്തിന്‌ കുടുംബശ്രീ

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022


തിരുവനന്തപുരം
സംസ്ഥാനത്ത് കോവിഡ് അവബോധ പ്രവർത്തനത്തിന്‌ കുടുംബശ്രീ പ്രവർത്തകരെക്കൂടി പങ്കാളികളാക്കും. മന്ത്രിമാരായ എം വി ഗോവിന്ദൻ, വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം. വാർഡുതല കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കാനും യോഗം തീരുമാനിച്ചു.

വാർഡുകമ്മിറ്റികൾ ശക്തിപ്പെടുത്തും. എല്ലാ വാർഡിലും ദ്രുത പ്രതികരണ സംഘ (ആർആർടി)ത്തെയും വളന്റിയർമാരെയും സജീവമാക്കും. വ്യാപനംകൂടിയ പ്രദേശങ്ങളിൽ പ്രത്യേക ശ്രദ്ധയോടെ പ്രവർത്തനം ഏകോപിപ്പിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശിക്കുന്ന സ്ഥലത്ത്‌ തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ കൂടുതൽ പ്രാഥമിക കോവിഡ് ചികിത്സാകേന്ദ്രങ്ങൾ സജ്ജമാക്കും.

ആവശ്യമെങ്കിൽ ഹോസ്റ്റലുകളും ഏറ്റെടുക്കും. ഓരോ പ്രദേശത്തെയും രോഗവർധന സംബന്ധിച്ച് ആരോഗ്യവകുപ്പ്  തദ്ദേശസ്ഥാപനങ്ങൾക്ക് വിവരങ്ങൾ  നൽകും.  തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ എന്നിവരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top