10 May Friday

കുടുംബശ്രീ രജതജൂബിലി സമാപന ആഘോഷത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday May 16, 2023

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയ തീമാറ്റിക് ഏരിയയുടെ പ്രവേശന കവാടത്തില്‍ ഘടിപ്പിച്ച ഫോ​ഗ് സ്ക്രീന്‍ പ്രൊജക്ഷന്‍ കൗതുകത്തോടെ നോക്കിനില്‍ക്കുന്ന സി‍ഡിഎസ് പ്രവര്‍ത്തക. ഫോ‌ട്ടോ: മിഥുന്‍ അനില മിത്രന്‍


തിരുവനന്തപുരം
കേരളത്തിന്റെ സാമ്പത്തിക, സാമൂഹിക മാറ്റത്തിന്‌ ചുക്കാൻ പിടിച്ച കുടുംബശ്രീയുടെ രജതജൂബിലി ആഘോഷങ്ങൾ 17ന്‌ സമാപിക്കും. മൂന്നുദിവസങ്ങളിലായി പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിക്കുന്ന സമാപന ആഘോഷങ്ങൾ തിങ്കളാഴ്‌ച തുടങ്ങി.       "കുടുംബശ്രീ @25' നൃത്തശിൽപ്പത്തോടെയാണ്‌ ചടങ്ങുകൾ ആരംഭിച്ചത്‌. ‘കല -ആത്മാവിഷ്കാരത്തിന്റെയും സാമൂഹ്യമാറ്റത്തിന്റെയും മാധ്യമം’,  ‘വനിതാ സംരംഭകർ, സാമൂഹികമാറ്റത്തിനുള്ള ചാലകശക്തികൾ’, ‘കുറ്റകൃത്യങ്ങളും അതിക്രമങ്ങളും തടയൽ: സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള കൂട്ടായ പ്രവർത്തനം’ എന്നീ വിഷയങ്ങളിൽ സംഘടിപ്പിച്ച പാനൽ ചർച്ചകളിൽ പ്രമുഖ വനിതകൾ സംസാരിച്ചു. വൈകിട്ട്‌ ആരംഭിച്ച കലാ–-സാംസ്കാരിക കൂട്ടായ്മയിൽ കുടുംബശ്രീ അംഗങ്ങൾ പരിപാടികൾ അവതരിപ്പിച്ചു.

ചൊവ്വ പകൽ 11.45 മുതൽ വൈകിട്ട്‌ ആറുവരെ നാല്‌ വിഷയങ്ങളിൽ പാനൽചർച്ചയുണ്ട്‌. ബുധൻ പകൽ 3.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാപകദിന പ്രഖ്യാപനം നടത്തും. രജതജൂബിലി ആഘോഷസമാപനവും കുടുംബശ്രീയുടെ സ്വന്തം റേഡിയോയായ "റേഡിയോശ്രീ'യും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. പുതുക്കിയ ലോഗോ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പ്രകാശിപ്പിക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top