11 May Saturday

ഡോ. സിസ തോമസിന് താൽക്കാലിക വിസിയായി തുടരാം; ഹർജിയിൽ കഴമ്പുണ്ടെന്നും കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

കൊച്ചി> സാങ്കേതിക സര്‍വ്വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിന് തുടരാമെന്ന് ഹെെക്കോടതി വിധി. സ്ഥിരം വിസിയെ ഉടന്‍ നിയമിക്കണമെന്നും  വിദ്യാര്‍ത്ഥികളുടെ ഭാവി തടസപ്പെടുത്തരുതെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.  സെലക്ഷന്‍ കമ്മിറ്റി ഉടന്‍ രൂപീകരിക്കണം. മൂന്ന് മാസത്തിനുള്ളില്‍ പുതിയ വിസിയെ കണ്ടെത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

അതേസമയം  സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായ സിസാ തോമസിനെ നിയമിച്ചത് ചട്ട വിരുദ്ധമാണെന്ന സര്‍ക്കാര്‍ വാദത്തില്‍ കഴമ്പുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ചാൻസലറുടെ ഉത്തരവുകൾ ചോദ്യം ചെയ്യാമെന്നും ചാന്‍സലര്‍ യുജിസി നിയമങ്ങള്‍ പാലിച്ച് നിയമപരമായി പ്രവര്‍ത്തിക്കണമെന്നും കോടതി പറഞ്ഞു.  ചാന്‍സലറുടെ ഉത്തരവുകള്‍ ഗവര്‍ണര്‍ എന്ന നിലയില്‍ അല്ല എന്നും കോടതി വ്യക്തമാക്കി.

സാങ്കേതിക സർവ്വകലാശാല (കെടിയു) താൽക്കാലിക വിസിയായി ഡോ. സിസ തോമസിനെ ചാൻസലറായ ഗവർണർ നിയമിച്ച നടപടി ചോദ്യം ചെയ്താണ് സർക്കാർ ഹർജി നൽകിയിരുന്നത് . കൂടിയാലോചനകളില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് ചാൻസലർ നിയമനം നടത്തിയതെന്നും ചൂണ്ടിക്കാട്ടിയിരുന്നു.ഹർജി കോടതി തള്ളി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top