26 April Friday

സാങ്കേതിക സർവകലാശാല ജനറൽ കൗൺസിൽ; എസ്‌എഫ്‌ഐക്ക്‌ സമ്പൂർണവിജയം

സ്വന്തം ലേഖകൻUpdated: Sunday Jul 31, 2022

കൊച്ചി > കേരള സാങ്കേതിക സർവകലാശാലയുടെ ആദ്യ ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ സമ്പൂർണവിജയം. ജനറൽ കൗൺസിലിലേക്കുള്ള സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജ്‌ വിഭാഗത്തിലെ എല്ലാ എസ്‌എഫ്‌ഐ സ്ഥാനാർഥികളും കെഎസ്‌യു പാനലിനെതിരെ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. സ്വകാര്യ സ്വാശ്രയമേഖലയിലെ 15 സീറ്റിലും വൻ ഭൂരിപക്ഷമാണ്‌ എസ്‌എഫ്‌ഐക്ക്‌ ലഭിച്ചത്‌.

അർജുൻ ജെനിമോൻ, പി ആശിഷ്‌ യതിഷ്‌, എൻ ഐ മുഹമ്മദ്‌ ഷെബിൻ, വി രാഹുൽ, എസ്‌ വൈശാഖ്‌, എ സാരംഗ്‌, എം അഖിൽ, ജി അപർണാദേവി, ആർദ്രിത്‌ എസ്‌ പ്രമോദ്‌, ആഷിക്‌, ദിന ഫാത്തിമ, എസ്‌ ലോഹിത്‌ മണക്കളത്ത്‌, മുഹമ്മദ്‌ നിഹാൽ അബൂബക്കർ സിദ്ദിഖ്‌, പി സായന്ത്‌, ആർ ശ്രാവൺ, ശ്രേയസ്‌ വിനയൻ, ബി ശ്രീഹരി, യു ആർ റിതു പൗർണമി, എം വിഷ്ണു എന്നിവരാണ്‌ എസ്‌എഫ്‌ഐ പാനലില്‍ വിജയിച്ചത്‌.

കഴിഞ്ഞദിവസങ്ങളിൽ കേരളത്തിൽ എസ്‌എഫ്‌ഐക്കുനേരെ നടന്ന വലതുപക്ഷ- വർഗീയ -മാധ്യമ കൂട്ടുകെട്ടിന്റെ കടന്നാക്രമണത്തിന്‌ വിദ്യാർഥികളുടെ മറുപടിയാണ് ഈ വിജയമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. തൃക്കാക്കര മോഡൽ എൻജിനിയറിങ്‌ കോളേജിലാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. യൂണിയൻ ഭാരവാഹി തെരഞ്ഞെടുപ്പ്‌ പിന്നീട്‌ നടക്കും.

പോളിങ്‌ സ്റ്റേഷനുള്ളിൽ യൂത്ത് കോൺഗ്രസ് - കെഎസ്‌യു ആക്രമണം



സാങ്കേതിക സർവകലാശാല ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ ശനിയാഴ്‌ച തൃക്കാക്കര മോഡൽ എൻജിനിയറിങ്‌ കോളേജിലെ പോളിങ്‌ സ്റ്റേഷനുള്ളിൽ യൂത്ത് കോൺഗ്രസ് - കെഎസ്‌യു ആക്രമണം. കെഎസ്‌യു സ്ഥാനാർഥികളെ ആരോ തട്ടിക്കൊണ്ടുപോയിയെന്ന്‌ ആരോപിച്ച് പുറത്തുനിന്നുള്ള യൂത്ത് കോൺഗ്രസ് സംഘം പോളിങ്‌ സ്റ്റേഷനിലേക്ക് തള്ളിക്കയറി പൊലീസുമായി ഏറ്റുമുട്ടി. അസഭ്യവർഷവും വെല്ലുവിളികളുമായി പോളിങ്‌ തടയാൻ ശ്രമിച്ച അഞ്ച് യൂത്ത് കോൺഗ്രസുകാരെ പൊലീസ് അറസ്റ്റ്‌ ചെയ്‌തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top