20 April Saturday

കെടിജിഎ വനിതാ വിഭാഗം സംസ്ഥാന കമ്മിറ്റി രൂപീകരണം; ബീന കണ്ണൻ കോർഡിനേഷൻ ടീം ചെയർപേഴ്‌സൺ

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

കൊച്ചി > കേരള ടെക്‌സ്റ്റെൽസ് ആൻഡ് ഗാർമെന്റ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ (കെടിജിഎ) ജില്ലാതല വനിതാ വിംഗ് സമ്മേളനവും സംസ്ഥാനതല വനിതാ വിംഗിന്റെ പ്രഖ്യാപനവും കൊച്ചിയിൽ സംഘടിപ്പിച്ചു. വനിതാ വിങ്ങ് സംസ്ഥാന കമ്മിറ്റി രൂപീകരണ കോ ർഡിനേഷൻ ടീം ചെയർപേഴ്‌സൺ ആയി ബീന കണ്ണനെയും കൺവീനറായി സിയാദ് വിസ്‌മയയേയും തെരഞ്ഞെടുത്തു. യോഗത്തിൽ വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് കൂടിയായ ശീമാട്ടി സിഇഒ ബീന കണ്ണൻ അധ്യക്ഷയായി.

ടെക്‌സ്റ്റൈൽ മേഖലയിൽ പുതുതായി കടന്ന് വരുന്ന വനിതാ സംരംഭകർക്കും നിലവിലുള്ള സംരംഭകർക്കും വ്യാപാര രംഗത് നിരവധി പ്രതിസന്ധികളാണ് തരണം ചെയ്യാനുള്ളത്. ഇത്തരം കൂട്ടായ്‌മകൾ പലതരം പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കേരളത്തിൽ ഉടനീളം രൂപീകരിക്കണണമെന്ന്‌ ബീനാ കണ്ണൻ പറഞ്ഞു. കല്യാൺ സിൽക്‌സ് ചെയർമാൻ ടി എസ് പട്ടാഭിരാമൻ യോഗം ഉദ്ഘാടനം ചെയ്‌തു. ജനറൽ സെക്രട്ടറി (തിരുവനന്തപുരം) സാക്കിർ ഫിസ മുഖ്യപ്രഭാഷണം നടത്തി.  കെടിജിഎ ജനറൽ സെക്രട്ടറി ബിന്ദു ടോമി, കെ കൃഷ്‌ണൻ, എം എൻ ബാബു, ജാക്‌സി ഡേവിഡ്, കാമിലാ കാസിം എന്നിവരും യോഗത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top