19 April Friday

കെഎസ്‌ടിഎ ജില്ലാ സമ്മേളനത്തിന്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021


കൊച്ചി
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) 30–--ാം ജില്ലാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ തൃപ്പൂണിത്തുറ ഗവ. ബോയ്സ് എച്ച്‌എസ്‌എസിൽ നടക്കും. 14 ഉപജില്ലകളിൽനിന്ന് തെരഞ്ഞെടുത്ത പ്രതിനിധികൾ പങ്കെടുക്കുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ സമ്മേളനം.- "മതനിരപേക്ഷ വികസിത കേരളം, കരുത്താകുന്ന ജനകീയ വിദ്യാഭ്യാസം' എന്നതാണ് ഈ വർഷത്തെ സമ്മേളന മുദ്രാവാക്യം.

ശനിയാഴ്ച രാവിലെ 10ന്‌ തൃപ്പൂണിത്തുറ ഗവ. ബോയ്സ് എച്ച്‌എസ്‌എസിൽ (മുണ്ടശ്ശേരി മാസ്റ്റർ നഗർ) സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ  ഉദ്ഘാടനം ചെയ്യും. ചരിത്ര–-ചിത്ര പ്രദർശനത്തിന്റെ ഉദ്‌ഘാടനം സിഐടിയു ജില്ലാ പ്രസിഡന്റ് പി ആർ  മുരളീധരൻ  നിർവഹിക്കും. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാർ അധ്യക്ഷനാകും. തുടർന്ന് പ്രതിനിധിസമ്മേളനം.- പകൽ 3.30ന് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ ചേരുന്ന പൊതുസമ്മേളനം എം സ്വരാജ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സിഐടിയു ജില്ലാ സെക്രട്ടറി സി കെ മണിശങ്കർ, കെഎസ്ടിഎ  സംസ്ഥാന സെക്രട്ടറി ബി സുരേഷ് എന്നിവർ സംസാരിക്കും. ഞായറാഴ്ച  ഭാരവാഹികളെ തെരഞ്ഞെടുക്കും. ഫെബ്രുവരിയിൽ തിരുവനന്തപുരത്താണ് സംസ്ഥാന സമ്മേളനം. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി  സെമിനാർ, പ്രതിരോധ സദസ്സുകൾ, സാനിറ്റൈസർ നിർമാണ ശിൽപ്പശാല, കുട്ടികൾക്കും അധ്യാപകർക്കുമുള്ള രചനാമത്സരങ്ങൾ, സാന്ത്വനസ്പർശം, മുൻകാല സംഘടനാ നേതാക്കളെ ആദരിക്കൽ, കാർഷിക ചലഞ്ച് വിളവെടുപ്പ് എന്നിവ സംഘടിപ്പിച്ചു.

കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം‌ കെ വി ബെന്നി, ജില്ലാ സെക്രട്ടറി ഏലിയാസ്‌ മാത്യു, ജോയിന്റ്‌ സെക്രട്ടറി ബിനോജ് വാസു, സംഘാടക സമിതി ചെയർമാൻ പി വാസുദേവൻ, ജനറൽ കൺവീനർ ടോം തോമസ്, പബ്ലിസിറ്റി‌ കൺവീനർ ബെന്നി ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top