26 April Friday

2000 രൂപ നോട്ട്‌ കെഎസ്‌ആർടിസി സ്വീകരിക്കും

വെബ് ഡെസ്‌ക്‌Updated: Sunday May 21, 2023

തിരുവനന്തപുരം> ആർബിഐ പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ നിലവിൽ സാധാരണപോലെ റിസർവ്ബാങ്ക് നിർദേശം നൽകിയ തീയതിവരെ കെഎസ്‌ആർടിസി ബസുകളിൽ സ്വീകരിക്കും. എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്മെന്റ് നിർദേശം നൽകി. ഇതിന് വിപരീതമായി വരുന്ന വാർത്തകളും അറിയിപ്പുകളും വാസ്തവവിരുദ്ധമാണെന്ന്‌ അധികൃതർ അറിയിച്ചു.

നോട്ടുകൾ സ്വീകരിക്കരുതെന്ന നിർദേശമില്ലെന്നും പരാതി വന്നാൽ ഉത്തരവാദികൾക്കെതിരെ  നടപടിസ്വീകരിക്കുമെന്നും  മാനേജ്മെന്റ് വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top