28 March Thursday

കെഎസ്‌ആർടിസി ശമ്പളവിതരണം നാളെ പൂർത്തിയാകും

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

തിരുവനന്തപുരം> കെഎസ്‌ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം തിങ്കളാഴ്‌ച പൂർത്തിയാകും. വെള്ളിയാഴ്‌ച ഡ്രൈവർ, കണ്ടക്ടർ വിഭാഗങ്ങളിലുള്ളവർക്കും ശനിയാഴ്‌ച മിനിസ്റ്റീരിയൽ ജീവനക്കാർക്കും ശമ്പളം നൽകി. സൂപ്പർവൈസറി വിഭാഗക്കാർക്ക്‌ തിങ്കളാഴ്‌ചയോടെ ശമ്പളം ലഭിക്കും. സർക്കാർ അനുവദിച്ച 50 കോടി രൂപയും കെഎസ്‌ആർടിസി സമാഹരിച്ച തുകയും ഉപയോഗിച്ചാണ്‌ ശമ്പളം നൽകിയത്‌.

ശമ്പളം മുടങ്ങുന്നത്‌ ആവർത്തിക്കാതിരിക്കാനും വരുമാന വർധനയ്ക്കുമുള്ള നടപടികൾക്കായുള്ള ചർച്ചകളും ആരംഭിച്ചു. ഗതാഗതമന്ത്രി ആന്റണി രാജു, മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ എൻ ബാലഗോപാൽ എന്നിവരുമായി പ്രതിസന്ധി ചർച്ചചെയ്തിരുന്നു.  പുതുതായി ആരംഭിച്ച സ്വിഫ്ട് സർവീസിന്‌ നല്ല വരുമാനമുണ്ട്. സി എൻ ജി ബസ്സുകളും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെയുള്ള ഗ്രാമ വണ്ടികളും നിരത്തിലിറങ്ങുന്നതോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.

കെഎസ്ആർടിസിയുടെ പുരോഗതിക്കും വരുമാന വർധനവിനും ഘടനാപരമായ പരിഷ്കാരം ആവശ്യമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സുശീൽ ഖന്ന റിപ്പോർട്ടിലെ പ്രധാന ശുപാർശകൾ നടപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. ഇത് കണക്കിലെടുത്ത് ഷെഡ്യൂൾ പുനഃക്രമീകരിച്ചും സർവീസ് കാര്യക്ഷമമാക്കിയും ടിക്കറ്റിതര വരുമാനം കൂട്ടിയും നില മെച്ചപ്പെടുത്താനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top