27 April Saturday

ശബരിമല: കെഎസ്‌ആർടിസിക്ക്‌ പഴയ നിരക്ക്‌

സ്വന്തം ലേഖകൻUpdated: Friday Nov 18, 2022

തിരുവനന്തപുരം> ശബരിമലയിലേക്ക്‌ മാത്രമായി കെഎസ്‌ആർടിസി നിരക്ക്‌ വർധിപ്പിച്ചെന്ന സംഘപരിവാർ പ്രചാരണം അവാസ്തവം. മറ്റെല്ലാ ഉത്സവങ്ങൾക്കുമുള്ള പ്രത്യേക സർവീസിന്‌ 30 ശതമാനം നിരക്ക്‌ വർധനയുണ്ട്‌. ശബരിമലയിൽ കഴിഞ്ഞ വർഷത്തെ നിരക്കാണ്‌ തുടരുക. പമ്പ-–- നിലയ്ക്കൽ റൂട്ടിൽ ഫാസ്റ്റിന്‌ 50 രൂപയും എസി ബസിന്‌ 80 രൂപയുമാണ്‌ ഇക്കുറിയും നിരക്ക്‌.

മറ്റ്‌ ഉത്സവങ്ങൾക്ക്‌ നിരക്ക്‌ കൂട്ടാത്ത കെഎസ്‌ആർടിസി ശബരിമലയിൽമാത്രം കൂട്ടുകയെന്ന പ്രചാരണമാണ്‌ നടത്തുന്നത്‌. ദേവസ്വം ക്ഷേത്രങ്ങളിലെ വരുമാനം മുഴുവൻ സർക്കാർ കൊള്ളയടിക്കുന്നെന്ന കള്ളപ്രചാരണം പെളിഞ്ഞതുപോലെ ഈ വർഗീയമുതലെടുപ്പും പൊളിയുകയാണ്‌.

അടിക്കടിയുള്ള ഡീസൽവില വർധനയുടെ ഭാഗമായി മറ്റെല്ലാ സർവീസിലുമെന്നപോലെ ഉത്സവകാല സർവീസുകൾക്കും നിരക്ക്‌ വർധിപ്പിച്ചിരുന്നു. മാരാമൺ കൺവൻഷൻ,  ആലുവ ശിവരാത്രി, ഓച്ചിറ ഉത്സവം, ബീമാപള്ളി ഉറൂസ്, എടത്വാ പള്ളി പെരുന്നാൾ, മഞ്ഞണിക്കര പള്ളി പെരുന്നാൾ, ഗുരുവായൂർ ഏകാദശി തുടങ്ങി 53 ഉത്സവ സീസണിൽ പ്രത്യേക സർവീസുകൾക്ക്‌ ഇത്‌ ബാധകമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top