26 April Friday
പെട്രോളടിച്ചാൽ സമ്മാനം

പൊതുജനങ്ങൾക്കും ഇന്ധനം ; കെഎസ്‌ആർടിസി പമ്പുകൾ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021


തിരുവനന്തപുരം
കെഎസ്‌ആർടിസി പൊതുമേഖലാ എണ്ണക്കമ്പനികളുമായി ചേർന്ന്‌ ആരംഭിക്കുന്ന ഇന്ധന പമ്പുകൾ ബുധനാഴ്‌ച പ്രവർത്തനസജ്ജമാകും. പൊതുജനങ്ങൾക്കുകൂടി ഉപയോഗിക്കാവുന്ന 75 പമ്പാണ്‌ സ്ഥാപിക്കുന്നത്‌. കെഎസ്‌ആർടിസി യാത്ര ഫ്യൂവൽസ്‌ എന്ന്‌ പേരിട്ട പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം  കിഴക്കേകോട്ടയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും.

ആദ്യഘട്ടത്തിൽ എട്ട്‌ പമ്പാണ് ആരംഭിക്കുന്നത്. 16ന് വൈകിട്ട് അഞ്ചിന്‌ കോഴിക്കോട്ട്‌ മന്ത്രി മുഹമ്മദ് റിയാസ്‌, ചേർത്തലയിൽ മന്ത്രി പി പ്രസാദ്‌, 17ന് ചടയമം​ഗലത്ത് വൈകിട്ട് അ‍ഞ്ചിന്‌ മന്ത്രി ജെ ചിഞ്ചുറാണി, 18ന് രാവിലെ 8.30ന്‌ മൂന്നാറിൽ മന്ത്രി റോഷി അ​ഗസ്റ്റിൻ, ഒമ്പതിന്‌ മൂവാറ്റുപുഴയിൽ മന്ത്രി പി രാജീവ്, വൈകിട്ട് നാലിന്‌ ചാലക്കുടിയിൽ മന്ത്രി ആർ ബിന്ദു, അഞ്ചിന്‌ കിളിമാനൂരിൽ മന്ത്രി വി ശിവൻകുട്ടി എന്നിവരും പമ്പ്‌  ഉദ്ഘാടനം ചെയ്യും.  അടുത്ത ഘട്ടത്തിൽ ഹരിത ഇന്ധനങ്ങളുടെ ചാർജിങ് കേന്ദ്രങ്ങളും ആരംഭിക്കും.

ആദ്യഘട്ടത്തിൽ  എൻജിൻ ഓയിൽ വാങ്ങുന്ന ബൈക്ക്‌ യാത്രക്കാർക്ക്‌ ഓയിൽ ചെയ്ഞ്ച് സൗജന്യമായിരിക്കും. 200 രൂപയ്ക്കു മുകളിൽ ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര,- മുച്ചക്ര വാഹന ഉടമകൾക്കും 500 രൂപയ്ക്കു മുകളിൽ ഇന്ധനം നിറയ്ക്കുന്ന നാലുചക്ര വാഹന ഉടമകൾക്കും നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top