29 March Friday
പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം

കെഎസ്ആർടിസി പെൻഷൻ പരിഷ്‌കരിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023

കൊച്ചി> പെൻഷൻ പരിഷ്‌കരിക്കണമെന്ന്‌ കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. 12 വർഷംമുമ്പുള്ള പെൻഷനാണ് ഇപ്പോഴും കെഎസ്ആർടിസി നൽകുന്നത്.

എല്ലാ വിഭാഗങ്ങളുടെയും പെൻഷൻ പരിഷ്കരിച്ചിട്ടും കെഎസ്ആർടിസിയിൽമാത്രം നടപ്പായിട്ടില്ല. ഉത്സവബത്ത, ക്ഷാമബത്ത എന്നിവ വർധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിലെ 75 യൂണിറ്റുകളിൽനിന്ന്‌ 400 പ്രതിനിധികൾ പങ്കെടുത്തു.
സമ്മേളനം ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ കെ ജോൺ അധ്യക്ഷനായി. പി എ മുഹമ്മദ്, ടി എസ് സജികുമാർ, എം ആർ രമേഷ് കുമാർ, എം ജി രാഹുൽ, തകിടി കൃഷ്ണൻനായർ എന്നിവർ സംസാരിച്ചു.

സംസ്ഥാന പ്രസിഡന്റായി കെ ജോണിനെയും ജനറൽ സെക്രട്ടറിയായി പി എ മുഹമ്മദ്‌ അഷ്‌റഫിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: എ കെ ശ്രീകുമാർ (ട്രഷറർ), എസ്‌ ബാലകൃഷ്‌ണൻ, ജെ സി എസ്‌ നായർ, എൻ വി തമ്പുരാൻ, വഞ്ചിയൂർ ഗോപാലകൃഷ്‌ണൻ, പി രാധാകൃഷ്‌ണൻ, വി വി അച്യുതൻ (വൈസ്‌ പ്രസിഡന്റുമാർ), എം നടരാജനാചാരി, കെ സതീശൻ, എൻ സോമൻപിള്ള, കെ രാജു, കെ ടി പൊന്നൻ, പി ഷംസുദീൻ (സെക്രട്ടറിമാർ), പി സി ജോസഫ്‌ ഓടയ്‌ക്കാലി, ബാലൻ പൂതാടി, എ മസ്‌താൻഖാൻ, കെ കരുണാകരൻ, പി ജി പത്മനാഭൻ, കെ ഗണേശൻ (ഓർഗനൈസിങ്‌ സെക്രട്ടറിമാർ).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top