24 April Wednesday

റോഡിലെ ജനശതാബ്‌ദി‌ ഹിറ്റ്‌; കലക്‌ഷൻ 28670 രൂപ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

'എൻഡ് ടു എൻഡ്' ബസ് പുറപ്പെടും മുൻപ് യാത്രക്കാർക്ക് ടിക്കറ്റ് വിതരണം ചെയ്യുന്ന ഡ്രൈവർ കം കണ്ടക്‌ടർ എം എസ് അജിത് കുമാർ

തിരുവനന്തപുരം> കെഎസ്‌ആർടിസിയുടെ ആദ്യ കണ്ടക്ടറില്ലാ സർവീസിന് യാത്രക്കാരിൽനിന്ന്‌ മികച്ച പ്രതികരണം. തിങ്കളാഴ്‌ച കലക്ഷനായി ലഭിച്ചത് 28670 രൂപ. തിങ്കൾ  മുതലാണ്  കെഎസ്‌ആർടിസിയുടെ നോൺ സ്റ്റോപ്പ്  തിരുവനന്തപുരം– എറണാകുളം സർവീസ് ആരംഭിച്ചത്. 36 പുഷ്ബാക്ക് സീറ്റുകൾ ഉളള എസി ലോ ഫ്ലോർ ബസാണ് ഇതിനായി ഉപയോഗിച്ചത്.

രാവിലെ 5.10 ന് തിരുവനന്തപുരത്തുനിന്ന് തിരിച്ച ബസ് 6.15ന് കൊല്ലത്ത് എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും 6.05ന്‌ കൊല്ലം കടന്നു. എറ്റവും തിരക്കുള്ള തിങ്കളാഴ്ചയായിട്ടു കൂടി  9.28 ന് എറണാകുളത്ത് ബസ് എത്തിച്ചേർന്നതിൽ യാത്രക്കാരും ഹാപ്പി. ബസിന് കൊല്ലം അയത്തിലും ആലപ്പുഴ കൊമ്മാടിയിലും ഒരുമിനിറ്റ് നിർത്തും. മറ്റൊരു സ്ഥലത്തും സ്റ്റോപ്പില്ല. ടിക്കറ്റ് ഓൺ ലൈൻ വഴി എടുക്കുന്നതിന് കൂടാതെ കൊല്ലം അയത്തിലും ആലപ്പുഴ  കുമ്മാടിയിലും ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യമുണ്ട്.

ടിക്കറ്റ്‌ ചാർജ്‌ നൽകാൻ ഗൂഗിൾപേ പോലെ ഓൺലൈൻ പെയ്‌മെന്റ്‌ സംവിധാനം വേണമെന്ന്‌ യാത്രക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്‌.ഇക്കാര്യം പരിഗണിക്കാൻ കെഎസ്‌ആർടിസിയും ആലോചിക്കുന്നുണ്ട്‌. തലേദിവസംതന്നെ 80 ശതമാനം സീറ്റുകളും റിസർവേഷനിൽ പോകുന്നതായി അധികൃതർ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top