19 April Friday

കെഎസ്ആർടിസിയെ മൂന്ന് വർഷത്തിനുള്ളിൽ അത്യാധുനിക സേവന സംവിധാനമാക്കും

വെബ് ഡെസ്‌ക്‌Updated: Thursday May 5, 2022

കൊച്ചി> കെഎസ്ആർടിസിയെ മൂന്ന് വർഷത്തിനുള്ളിൽ അത്യാധുനിക സേവന സംവിധാനമാക്കി മാറ്റുമെന്നും സർക്കാരിന്റെ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുമെന്നും കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു. നിലവിൽ ഉപയോഗിക്കാതെ കിടന്ന 1736 ബസ്സുകളിൽ 620 എണ്ണം തൂക്കി വിൽക്കാനും 300 എണ്ണം ഷോപ് ഓൺ വീൽസ് പദ്ധതിക്കായി മാറ്റി വച്ചതായും ബാക്കി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഉപയോഗപ്രദമാക്കമെന്നും കെഎസ്ആർടിസി വിശദീകരിച്ചു.

എത്ര ബസ്സുകൾ തൂക്കി വിൽക്കാൻ ഉദ്ദേശിക്കുന്നുവെന്നും എത്രയെണ്ണം ഉപയോഗപ്രദമാക്കാനാവുമെന്നും നടപടികൾ സഹിതം വിശദീകരിക്കാനും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.  ഇ  ഓഫിസ് സംവിധാനവും സി സൺ ടിക്കറ്റും ഉടനടി ഏർപ്പെടുത്തുമെന്ന് കോർപറേഷൻ അറിയിച്ചിട്ടുണ്ട്. ജിവനക്കാരുടെ പേറോൾ സ്പാർക്കുമായി ബന്ധിപ്പിച്ചു. പുതിയ ആപ് യാത്രക്കാർക്കായി ഏർപ്പെടുത്തും. ഇതു വഴി ബസ്സുകളുടെ ലഭ്യത ഉറപ്പ് വരുത്താൻ കഴിയും.ഇത് മാസങ്ങൾക്കുള്ളിൽ നടപ്പാക്കും.ബസ് സ്റ്റാന്റുകളിൽ സ്ത്രീകൾക്കായി ഷീ ലോഡ്ജ് എന്ന പേരിൽ താമസ സൗകര്യം ഏർപ്പെടുത്തും. സർക്കാർ ഫണ്ട് വിനിയോഗിച്ച് പുതിയ സാമ്പത്തിക വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തും.

ജീവനക്കാരുടെ ക്രൂറോസ്റ്ററിംഗ് സോഫ്റ്റ് വെയർ ഈ വർഷം തന്നെ നടപ്പാക്കും. ജീവനക്കാരുമായി കലഹിക്കാതെ മാനേജ്മെന്റ് യൂണിയനുകളുമായി ചർച്ച നടത്തി വരുത്തുവാനുദ്ദേശിക്കന്ന മാറ്റങ്ങളുടെ ആവശ്യകത ബോദ്ധപ്പെടുത്തു  കോവിഡ് കാലത്ത് എയർ കണ്ടീഷൻ ബസുകൾ ഉപയോഗിക്കാൻ വിലക്കുണ്ടായിരുന്നു. സാങ്കേതിക ബുന്ധി മുട്ടുകൾ അതിജീവിക്കാൻ കഴിയാതെ വന്ന ബസ്സുകൾ പല ഡിപ്പോകളിൽ സൂക്ഷിക്കാതെ ചില ഡിപ്പോകളിൽ സൂക്ഷിച്ചിരിക്കയാണന്നും കെഎസ്ആർടിസി ബോധിപ്പിച്ചു. കട്ടപ്പുറത്തുള്ള മുഴുവൻ ബസ്സുകളും സർവ്വീസിനായി ഉപയോഗിക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് കാസർകോട് സ്വദേശി എൻ രവീന്ദ്രൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി അവധിക്കാല ഡിവിഷൻ ബഞ്ച് വെള്ളിയാഴ്ച പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top