29 March Friday

എച്ച്എംടി ജംഗ്ഷന്‍- മെഡിക്കല്‍ കോളേജ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 8, 2022

ആലുവ> കളമശേരി എച്ച്എംടി ജംഗ്ഷനില്‍ നിന്നും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കുള്ള കെഎസ്ആര്‍ടിസി ഷട്ടില്‍ ബസ് സര്‍വീസ് ആരംഭിച്ചു. ആദ്യ യാത്രയുടെ ഫ്ളാഗ് ഓഫ് എച്ച്എംടി ജംഗ്ഷനില്‍ ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു നിര്‍വഹിച്ചു. മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. പി രാജീവിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് സര്‍വീസ് കങ്ങരപ്പടി വരെ നീട്ടിയതായി മന്ത്രി ആന്റണി രാജു  പ്രഖ്യാപിച്ചു.

 കളമശേരി നിയമസഭാ മണ്ഡലത്തിലെ ഗതാഗത സൗകര്യങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ബസ് സര്‍വീസ് ആരംഭിച്ചത്.  രാവിലെ ഏഴ് മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെയാണ് ബസ് സര്‍വീസ് ഉണ്ടായിരിക്കുക. ആവശ്യമെങ്കില്‍ സര്‍വീസ് സമയം ക്രമീകരിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. 10 രൂപയായിരിക്കും ചാര്‍ജ്. കളമശേരി മെഡിക്കല്‍  കോളേജ് പിടിഎ ഒരു ലക്ഷം രൂപ സ്‌പോണ്‍സര്‍ ചെയ്തതിനാല്‍ ആദ്യത്തെ 10,000 പേര്‍ക്ക് യാത്ര സൗജന്യമായിരിക്കും. ഇനിയും കൂടുതല്‍ സംഘടനകളും വ്യക്തികളും സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറായാല്‍ പിന്നീടുള്ള യാത്രക്കാര്‍ക്കും സൗജന്യം അനുവദിക്കാന്‍ കഴിയുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
 ഫ്‌ളാഗ് ഓഫീനു ശേഷം മന്ത്രിമാര്‍ ബസില്‍  യാത്ര ചെയ്തു.



ഉദ്ഘാടന ചടങ്ങില്‍ കളമശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍, ഡി പി സി അംഗം ജമാല്‍ മണക്കാടന്‍, കൗണ്‍സിലര്‍മാരായ നെഷീദ സലാം, മിനി കരീം, സി.എ ഹസൈനാര്‍, റാണി രാജേഷ്, ബഷീര്‍ അയ്യമ്പ്രാത്ത്, മയ്മൂനത്ത് അഷ്‌റഫ്, കെ.കെ ശശി, കെ.ബി വര്‍ഗീസ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി കലാ കേശവന്‍, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ഗണേഷ് മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചടങ്ങില്‍ മെഡിക്കല്‍ കോളജ് പിടിഎ പ്രതിനിധി എം എം നാസര്‍ ഒരു ലക്ഷം രൂപ സ്‌പോണ്‍സര്‍ ചെയ്യുന്നതിന്റെ ധാരണാ പത്രം മന്ത്രി ആന്റണി രാജുവിന് കൈമാറി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top