01 December Friday

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 14, 2023

തിരുവനന്തപുരം> ചിറയിന്‍കീഴ്‌ അഴൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു. ഉച്ചയ്‌ക്ക് 12 മണിയോടെയായിരുന്നു അപകടം. ആറ്റിങ്ങലിൽ നിന്ന് തിരുവനന്തപുരത്തേയ്‌ക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്.

ബസ് പൂർണമായും കത്തി നശിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാർ സുരക്ഷിതരാണ്. എന്‍ജിന്റെ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തി മുപ്പതോളം യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top