02 July Wednesday

തിരുവനന്തപുരത്ത്‌ കെഎസ്‌ആർടിസി ബസുകൾ കൂട്ടിയിടിച്ചു; അമ്പതോളം പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

തിരുവനന്തപുരം > വട്ടപ്പാറയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അമ്പതോളം പേര്‍ക്ക് പരിക്ക്. ബ്രേക്ക് തകരാറിലായതിനെത്തുടർന്ന്‌ വാഹനം വെട്ടിച്ച് മാറ്റുന്നതിനിടയിലാണ് അപകടം.

മരുതൂര്‍ പാലത്തിന് സമീപമാണ് കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. കെഎസ്‌ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ തമ്മിലാണ് കുട്ടിയിടിച്ചത്. പുനലൂര്‍ ഭാഗത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസ്സും തിരുവനന്തപുരത്ത് നിന്ന് കിളിമാനൂര്‍ ഭാഗത്തേക്ക്‌ പോകുകയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. പുനലൂരില്‍ നിന്ന് വന്ന ബസ്സിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടകാരണം. ഈ ബസ്സ് മറ്റൊരു വാഹനത്തില്‍ ഇടിക്കാന്‍ ശ്രമിച്ചപ്പോള്‍ വെട്ടിച്ച് മാറ്റുകയായിരുന്നു.

ഈ സമയം എതിരെവന്ന കിളിമാനൂര്‍ ബസില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ 50 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കല്‍ കോളേ ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ല. വട്ടപ്പാറ പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top