27 April Saturday

സമരസന്ദേശമേകി കെഎസ്‌കെടിയു പ്രക്ഷോഭ ജാഥ ; തൃശൂരിൽ ഉജ്വല വരവേൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023


തൃശൂർ
കർഷകത്തൊഴിലാളി പോരാട്ടങ്ങൾക്ക്‌ കരുത്തും വെളിച്ചവും പകർന്ന വിപ്ലവഭൂമിയിലേക്ക്‌ കെഎസ്‌കെടിയു സംസ്ഥാന പ്രക്ഷോഭ പ്രചാരണ ജാഥയ്‌ക്ക്‌ ഉജ്വല വരവേൽപ്പ്‌. ജന്മിമാരെയും ഉദ്യോഗസ്ഥ പ്രമുഖരെയും മുട്ടുകുത്തിച്ച പരിയാരം, കുമ്പിടി, പാലിയം, നെല്ലങ്കര തുടങ്ങി എണ്ണമറ്റ പ്രക്ഷോഭങ്ങളുടെ മണ്ണിൽ ജാഥയെ ജനം ഹൃദയത്തോട്‌ ചേർത്തു. 

കൃഷി, ഭൂമി, പുതുകേരളം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന  കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ നയിക്കുന്ന ജാഥയെ ബുധനാഴ്‌ച രാവിലെ 10.30ന്‌ തൃശൂർ ജില്ലാ അതിർത്തിയായ ചെറുതുരുത്തിയിൽ യൂണിയൻ നേതാക്കളും വർഗ ബഹുജന സംഘടനാ നേതാക്കളും പ്രവർത്തകരും    വരവേറ്റു. കലാമണ്ഡലം സജീവ്‌ വാര്യരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും കുടുംബശ്രീയുടെ വാദ്യമേളങ്ങളും അകമ്പടിയായി. 

വ്യാഴാഴ്‌ച രാവിലെ ജാഥ എറണാകുളം ജില്ലയിലേക്ക്‌ പ്രവേശിക്കും. ജാഥാ ക്യാപ്‌റ്റൻ എൻ ചന്ദ്രനെ കൂടാതെ, യൂണിയൻ വൈസ് പ്രസിഡന്റ് ലളിത ബാലൻ വൈസ് ക്യാപ്‌റ്റനും ട്രഷറർ സി ബി ദേവദർശനൻ മാനേജരുമാണ്‌. എൻ രതീന്ദ്രൻ, എ ഡി കുഞ്ഞച്ചൻ, വി കെ രാജൻ, കെ കെ ദിനേശൻ, ഇ ജയൻ, ടി കെ വാസു, കോമള ലക്ഷ്‌മണൻ എന്നിവർ സ്ഥിരാംഗങ്ങളാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top