26 April Friday

വൈദ്യുതി പോസ്‌റ്റുകളിൽ 1140 ചാർജിങ്‌ സ്‌റ്റേഷനുകൾ; ഇ - ടെൻഡർ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

തിുരവനന്തപുരം > കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകളിൽത്രീ വീലർ/ ടൂ  വീലർചാർജിങ് സ്റ്റേഷനുകൾസ്ഥാപിക്കുന്ന പദ്ധതിയുടെഭാഗമായി 1140 പോൾമൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനായി ഇ- ടെൻഡർക്ഷണിച്ചു. ടെൻഡർ  സമർപ്പിക്കുന്നതിനുള്ള  അവസാന തിയതി  26.11.2021, 3.30 pm ആണ്.

നിലവിലുള്ള പോസ്റ്റിൽ തന്നെ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുക വഴി ചെലവ് കുറയ്‌ക്കാനും അതുമൂലം ഈ സൗകര്യം കുറഞ്ഞനിരക്കിൽ ഓട്ടോറിക്ഷകൾക്കും സ്‌കൂട്ടറുകൾക്ക് ലഭ്യമാക്കാനും സാധിക്കും. റോഡരികിലും പാർക്കിങ് ഏരിയയിലും പൊതുസ്ഥലങ്ങളിലുമാണ് ഇത്തരം പോൾ മൗണ്ട് സ്റ്റേഷനുകൾ സ്ഥാപിക്കുക എന്നതിനാൽ ഇലക്‌ട്രിക് ഓട്ടോ/സ്‌കൂട്ടർ എന്നിവയ്‌ക്ക് സൗകര്യപ്രദമായി  ചാർജ് ചെയ്യാനും കഴിയും. ചാർജിങ് തുക മൊബൈൽ ആപ്പ് വഴി വഴി ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് പ്രീപെയ്‌ഡ് സംവിധാനം വഴി വളരെ ലളിതമായി അടയ്‌ക്കാനാകും.
വിശദാംശങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ് : https://bit.ly/30TtCIu.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top