29 March Friday

ജനസമക്ഷം സിൽവർ ലൈൻ : കുതിക്കും കെ റെയിൽ; സിഗ്നൽ ശുഭം

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022


തൃശൂർ
പുതിയ വേഗം, പുതിയ കാലം എന്ന സന്ദേശം ഏറ്റെടുത്ത്‌  സാംസ്കാരിക നഗരിയിലെ ജനതയും അർധ അതിവേഗ പാതക്കൊപ്പം.  മനസ്സുതുറന്ന പിന്തുണയേകി ജനങ്ങൾ കെ റെയിലിന്‌ പച്ചക്കൊടി ഉയർത്തി. ചിലർ  ആശങ്കകൾ  ദുരീകരിക്കാൻ  ചോദ്യങ്ങളുയർത്തി.  അവരുടെ സംശയങ്ങൾ ദുരീകരിച്ചപ്പോൾ  സിൽവർലൈനിന്റെ ചൂളംവിളി ഉയരാനും കേരളത്തിന്റെ കുതിപ്പിനുമുള്ള സിഗ്നൽ ശുഭം. 

ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ ദൂരീകരിക്കുന്നതിനായി പാത കടന്നുപോകുന്ന ജില്ലകളിൽ സംസ്ഥാന സർക്കാരും കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡും സംയുക്തമായി  സംഘടിപ്പിക്കുന്ന ജനസമക്ഷം സിൽവർ ലൈൻ പരിപാടി  ജനകീയമായി. 

തൃശൂർ  ടൗൺഹാളിൽ   മന്ത്രി   കെ രാജൻ  ജനസമക്ഷം പരിപാടി ഉദ്‌ഘാടനം ചെയ്‌തു.  ജില്ലയിൽ ദേശീയപാതക്ക്‌ സ്ഥലമെടുക്കുമ്പോഴുണ്ടായ ആശങ്കകൾ പരിഹരിച്ചതിന്റെ അനുഭവം മന്ത്രി പങ്കുവച്ചു. സ്ഥലം നഷ്ടപ്പെട്ടവർക്ക്‌ മികച്ച നഷ്ടപരിഹാരം നൽകി. ആർക്കും പരാതിയില്ലാത്തവിധം സ്ഥലം ഏറ്റെടുക്കാനായി. മണ്ണുത്തി–- വടക്കഞ്ചേരി ആറുവരിപാതക്കാണ്‌ ഭൂമി ഏറ്റെടുത്തത്‌. കെ റെയിലിൽ പരമാവുധി 25 മീറ്ററാണ്‌ ഏറ്റെടുക്കുന്നത്‌. ആശങ്കൾ പരിഹരിച്ച്‌ ഭൂമി ഏറ്റെടുക്കാനാവുമെന്നും മന്ത്രി പറഞ്ഞു.  മന്ത്രി  കെ രാധാകൃഷ്ണൻ ,  മന്ത്രി   ആർ ബിന്ദു എന്നിവർ സംസാരിച്ചു. കലക്ടർ ഹരിത വി കുമാർ പങ്കെടുത്തു. 

കെ റെയിൽ മാനേജിങ് ഡയറക്ടർ വി അജിത്‌കുമാർ പദ്ധതി അവതരണം നടത്തി. സ്‌ലൈഡിന്റെ സഹായത്തോടെയും ലളിതമായ വിവരണത്തോടെയും കെ റെയിലിനെക്കുറിച്ചും സിൽവർലൈൻ പാത വരുന്നതോടെയുണ്ടാവുന്ന നേട്ടങ്ങളും വിവരിച്ചു. സംശയങ്ങൾക്ക്‌ മറുപടിയും നൽകി.  ചേംബർ ഓഫ്‌ കൊമേഴ്‌സ്‌ ഡയറക്ടർ ടി എസ്‌ പട്ടാഭിരാമൻ ഉൾപ്പെടെ പൗരപ്രമുഖർ ചർച്ചയിൽ പങ്കാളികളായി. കെ റെയിൽ പ്രോജക്ട്‌ ആൻഡ്‌ പ്ലാനിങ് ഡയറക്ടർ പി ജയകുമാർ സ്വാഗതവും  ജോയിന്റ്‌ ജനറൽ മാനേജർ  ജി അനിൽകുമാർ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top