18 April Thursday

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും: മന്ത്രി ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

തിരുവനന്തപുരം> കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സ്ഥാപനത്തിന്റെ നന്മയാണ് എല്ലാവരും ഉദ്ദേശിക്കുന്നതെന്നും അതിൽ എല്ലാവരും തല്‌പരരാണെന്നും മന്ത്രി പറഞ്ഞു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്തുനിന്ന് അടൂർ ഗോപാലകൃഷ്‌ണ‌ൻ രാജിവച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്ടർ ശങ്കർ മോഹനെതിരെ വിദ്യാർത്ഥികൾ സമരത്തിലേർപ്പെട്ടത് മുതൽ പ്രശ്‌നം വസ്‌തുനിഷ്ഠമായി പഠിക്കുന്നതിന് വേണ്ടി ഉന്നതരടങ്ങിയ സമിതിയെ നിയോ​ഗിക്കുകയാണ് ചെയ്‌തത്. എന്നാൽ കമ്മീഷൻ തെളിവ് എടുക്കുന്ന സന്ദർഭത്തിൽ അതിനോട് സഹകരിക്കാൻ ഡയറക്‌ടറായിരുന്ന ശ​ങ്കർ മോഹൻ തയ്യാറായില്ലെന്നും മന്ത്രി പറഞ്ഞു.

പിന്നീട് അടൂർ ​ഗോപാലകൃഷണന്റെ കൂടി അഭിപ്രായപ്രകാരം നിയോ​ഗിച്ചതാണ് രണ്ടാമത്തെ കമ്മീഷൻ. ഭരണ രം​ഗത്തും വിദ്യാഭ്യാസ രം​ഗത്തും അനുഭവസമ്പത്തുള്ള സമൂഹം അം​ഗീകരിക്കുന്ന ഭരണാധികാരികളായി പ്രവർത്തിച്ച രണ്ടു പേരെയാണ് ചുമതലപ്പെടുത്തിയത്. രണ്ടാമത്തെ കമ്മീഷൻ ശ​ങ്കർ മോഹനുമായി സംസാരിച്ച് റിപ്പോർട്ടുകൾ സമർപ്പിച്ചു. റിപ്പോർട്ട് ലഭിച്ചെങ്കിലും സർക്കാർ നടപടി സ്വീകരിക്കുകയോ ആരെയെങ്കിലും നീക്കുകയോ ചെയ്‌തിട്ടില്ല. കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ മനസിലാക്കിവരുമ്പോഴേക്കും ശങ്കർ മോഹൻ ഡയറക്‌ടർ സ്ഥാനം രാജിവക്കുകയായിരുന്നു. സർക്കാർ ആരെയും നിർബന്ധിച്ച് പുറത്താക്കിയതല്ലെന്നും മന്ത്രി വ്യക്തമാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top