26 April Friday

റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് എച്ച്എന്‍എല്ലിനെ വിട്ടുകൊടുക്കാത്ത സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനം: ഉമ്മന്‍ ചാണ്ടി

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

വെള്ളൂര്‍> എച്ച്എന്‍എല്ലിനെ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് ഉപയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം തടഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി . കെപിപിഎല്‍ പ്രവര്‍ത്തനോദ്ഘാടന ചടങ്ങിലാണ് ഉമ്മന്‍ ചാണ്ടി എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികളെ വാഴ്ത്തിയത്.

  അഭിമാനകരമായ ചടങ്ങാണിത്. എച്ച്എന്‍എല്‍ കേരളത്തിന്റെ കൂടി സ്വത്താണ്. അത് പ്രവര്‍ത്തനമാരംഭിച്ചത് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സൗകര്യങ്ങള്‍ വഴിയാണ്. സ്ഥാപനം കേന്ദ്രം കൈയ്യൊഴിഞ്ഞാല്‍ അത് കേരളത്തിന് സ്വന്തമാകേണ്ടതാണ്.
  ഇവിടെ വ്യവസായം തുടങ്ങാന്‍ തര്‍ക്കത്തിനു നില്‍ക്കാതെ സ്ഥലം വിട്ടുനല്‍കിയവര്‍ കാണിച്ചുതന്നത് വലിയ മാതൃകയാണ്.

കെപിപിഎല്‍ സംബന്ധിച്ച അവലോകന യോഗങ്ങളില്‍ വ്യവസായ മന്ത്രിയുടെ നടപടികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. കെപിപിഎല്‍ യാഥാര്‍ഥ്യമാക്കാന്‍ മുന്നില്‍നിന്ന തൊഴിലാളികളും അഭിനന്ദനം അര്‍ഹിക്കുന്നതായി ഉമ്മന്‍ ചാണ്ടി പറഞ്ഞു.








 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top