27 April Saturday

എതിർപ്പ്‌ തള്ളി; പുനഃസംഘടന സജീവമാക്കാൻ കെപിസിസി

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021


തിരുവനന്തപുരം
മുതിർന്ന നേതാക്കളുടെ എതിർപ്പ്‌ തള്ളി കെപിസിസി, ഡിസിസി പുനഃസംഘടനാ ചർച്ചകൾക്ക്‌ തുടക്കം കുറിക്കാൻ സംസ്ഥാന നേതൃത്വം. ചൊവ്വ മുതൽ ചർച്ച സജീവമാക്കാനാണ്‌ തീരുമാനം.  ഇതിനായി കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ തിങ്കൾ രാത്രി തലസ്ഥാനത്തെത്തി.  

കെ സുധാകരനും  പ്രതിപക്ഷനേതാവ് വി ഡി സതീശനും  നിർണായക ചർച്ചകളിലേക്ക്  കടക്കുമെന്നാണ്‌ സൂചന. ബുധൻ, വ്യാഴം ദിവസങ്ങളിൽ പുതിയ കെപിസിസി ഭാരവാഹികൾക്ക്‌ നെയ്യാർഡാമിൽ പരിശീലനം സംഘടിപ്പിച്ചിട്ടുണ്ട്. പുനഃസംഘടനാ കാര്യങ്ങൾ ഇവിടെയും ചർച്ചയാകും.  സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ  പുനഃസംഘടനാ നടപടികൾ നിറുത്തിവയ്ക്കണമെന്ന എ, ഐ ഗ്രൂപ്പുകളുടെ ആവശ്യം നേതൃത്വം പൂർണമായി അവഗണിച്ചാണ് നീങ്ങുന്നത്. ഉമ്മൻചാണ്ടി ഡൽഹിയിൽ സോണിയ ഗാന്ധിയെ  കണ്ടെങ്കിലും ഫലമുണ്ടായില്ല. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമായി സംസ്ഥാന നേതൃത്വം ചർച്ച നടത്തുമോയെന്നതിലും സംശയമുണ്ട്‌. ഇരുവരിൽനിന്ന്‌ പട്ടിക വാങ്ങി നേതൃത്വത്തിന്‌ താൽപ്പര്യമുള്ളവരെ ഉൾപ്പെടുത്താനാണ്‌ സാധ്യത. ഗ്രൂപ്പ് നേതൃത്വം ചർച്ചകളോട് കൈക്കൊള്ളുന്ന സമീപനം നേതൃത്വം ഉറ്റുനോക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ  തിരിച്ചടി അന്വേഷിച്ച മേഖലാസമിതികൾ കെപിസിസിക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടുകൾ  പുതുതായി രൂപീകരിക്കുന്ന അച്ചടക്കസമിതിയുടെ പരിഗണനയ്ക്ക്‌ വിടാനാണ് നേതൃത്വത്തിന്റെ തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top